scorecardresearch
Latest News

സ്മൃതി മന്ദാന ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ

2021ൽ എല്ലാ ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം

"Smriti Mandhana wins ICC women's Cricketer of the Year, Smriti Mandhana, സ്മൃതി മന്ദാന, ഐസിസി, ക്രിക്കറ്റർ ഓഫ് ദ ഇയർ, IE Malayalam

ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിങ്കളാഴ്ച തിരഞ്ഞെടുത്തു. 2021ൽ എല്ലാ ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മൃതിയെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയർലൻഡിന്റെ ഗാബി ലൂയിസ് എന്നിവരോടൊപ്പം ഈ അവാർഡിനും റേച്ചൽ ഹെയ്‌ഹോ ഫ്ലിന്റ് ട്രോഫിക്കുമായുള്ള ചുരുക്കപ്പട്ടികയിൽ മന്ദാന ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

2021 ഇന്ത്യക്ക് ബുദ്ധിമുട്ട് നിറഞ്ഞ വർഷമായിരുന്നെങ്കിലും മന്ദാനയെ സംബന്ധിച്ച് ആ വർഷം മികച്ച നിലയിൽ തുടരാൻ സാധിച്ചു.

സ്വന്തം മൈതാനത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവർ പരമ്പരയിൽ ഇന്ത്യ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ചപ്പോൾ, രണ്ട് വിജയങ്ങളിലും മന്ദാന പ്രധാന പങ്ക് വഹിച്ചു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ 158 റൺസ് പിന്തുടർന്നപ്പോൾ അവർ പുറത്താകാതെ 80 റൺസെടുത്തു. അത് പരമ്പര സമനിലയിലാക്കാൻ സഹായിച്ചു. അവസാന ടി20യിലെ വിജയത്തിൽ മന്ദാന പുറത്താകാതെ 48 റൺസ് നേടി.

Also Read: പാകിസ്ഥാന്റെ ബാബർ അസം 2021ലെ മികച്ച ഏകദിന താരം

സമനിലയിൽ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 78 റൺസിന്റെ മികച്ച ഇന്നിംഗ്‌സാണ് 25കാരിയായ താരം കളിച്ചത്. ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ഒരേയൊരു വിജയത്തിൽ 49 റൺസ് അവർ നേടി.

ടി20 പരമ്പരയിൽ സ്മൃതി മന്ദാന 15 പന്തിൽ 29റൺസും അർധസെഞ്ചുറിയും നേടിയെങ്കിലും ഇന്ത്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയും പരമ്പര 2-1ന് നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാം ഏകദിനത്തിൽ 86 റൺസും സ്മൃതി മന്ദാന നേടിയിരുന്നു.

ഒരേയൊരു ടെസ്റ്റിൽ (കരിയറിലെ ആദ്യത്തേത്) ഉജ്ജ്വല സെഞ്ച്വറി നേടിയ അവർ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന ടി20യിൽ അവൾ ഈ വർഷത്തെ തന്റെ രണ്ടാമത്തെ ടി20 ഫിഫ്റ്റി സ്കോർ ചെയ്തു. പക്ഷേ ഇന്ത്യ പരാജയപ്പെടുകയും പരമ്പര 2-0 ന് നഷ്ടപ്പെടുത്തുകയും ചെയ്തു.

പിന്നീട് ആദ്യത്തെ പിങ്ക് ബോൾ ഫോർമാറ്റിലെ തന്റെ കന്നി സെഞ്ച്വറിയും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Smriti mandhana wins icc womens cricketer of the year