/indian-express-malayalam/media/media_files/2025/11/21/smriti-mandhana-wedding-2025-11-21-16-38-45.jpg)
Source: Instagram
സ്മൃതി മന്ഥാനയുടെ ചിരി പോലെ തന്നെ മനോഹരമാണ് കവർ ഡ്രൈവുകളും. മന്ഥാനയുടെ പ്രിയപ്പെട്ട ഷോട്ടാണ് അത്. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള മന്ഥാനയുടെ ആരാധകർക്ക് ആ ചിരിയും ആ ഓഫ് സൈഡ് ഷോട്ടും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ നിറയെ ആരാധകരുള്ള മന്ഥാനയുടെ ഹൃദയം കവർന്നത് പലാഷ് മുച്ഛൽ ആണ്. ഇന്ത്യയുടെ സ്റ്റാർ ബാറ്ററോട് പലാഷ് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തൊട്ട് വൈറലാവുന്നത്.
ക്രിക്കറ്റ് ഗ്രൗണ്ടിലായിരിക്കുമ്പോഴാണ് മന്ഥാന ഏറ്റവും സന്തോഷിക്കുന്നത് എന്ന് മറ്റാരേക്കാളും പലാഷിനറിയാം. അതുകൊണ്ട് ക്രിക്കറ്റ് മൈതാനത്ത് വെച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് മന്ഥാനയോട് പലാഷ് ചോദിക്കുന്നത്. അവൾ 'യെസ്' പറഞ്ഞു എന്ന ക്യാപ്ഷനോടെയാണ് പലാഷ് വിഡിയോ പങ്കുവെച്ചത്.
Also Read: നാലാം മത്സരത്തിലും ജയിക്കാനാവാതെ കേരളം; ഒരു വിക്കറ്റിന് രക്ഷപെട്ട് മധ്യപ്രദേശ്
മന്ഥാനയുടെ കണ്ണ് മൂടിയാണ് പലാഷ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നത്. ഗ്രൗണ്ടിന് നടുക്ക് മന്ഥാനയെ കൊണ്ടുവന്ന് നിർത്തി പലാഷ് മോതിരം മന്ഥാനയെ അണിയിച്ചു. സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റിന് കീഴിൽ ഇരുവർക്കും മറക്കാനാവാത്ത നിമിഷമായി അത് മാറി. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ഈ നിമിഷത്തിനൊപ്പം ചേരാൻ എത്തി.
Also Read: വിഘ്നേഷ് പുത്തൂർ കോടികൾ വാരുമോ? ഇവരുടെ റഡാറിൽ മലയാളി താരം; റിപ്പോർട്ട്
ഇന്നാണ് മന്ഥാനയുടേയും പലാഷിന്റേയും വിവാഹാഘോഷത്തിന്റെ ഭാഗമായ ഹൽദി. നവംബർ 23ന് ആണ് വിവാഹം. ഏകദിന ലോക കിരീടത്തിന്റെ മധുരത്തിൽ നിൽക്കുമ്പോഴാണ് ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് മന്ഥാന കടക്കുന്നത്. മന്ഥാനയുടെ വിവാഹ ചടങ്ങുകൾ ഹർമൻപ്രീത് കൗറും സംഘവും ആഘോഷമാക്കുമെന്നുറപ്പാണ്.
Also Read: ഞങ്ങളെ പഴിക്കേണ്ട! 4 ദിവസം മുൻപേ ബിസിസിഐ പിച്ച് ഏറ്റെടുത്തു; ഗാംഗുലിയുടെ വെളിപ്പെടുത്തൽ
2025 മന്ഥാനയുടെ ക്രിക്കറ്റ് കരിയറിലും മികച്ച വർഷം ആണ്. അഞ്ച് സെഞ്ചുറികൾ ആണ് ഈ കലണ്ടർ വർഷം മന്ഥാനയിൽ നിന്ന് വന്നത്. കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് മന്ഥാന. ഏകദിനത്തിൽ 14 ഏകദിന സെഞ്ചുറികൾ ആണ് മന്ഥാന ഇതുവരെ കണ്ടെത്തിയത്.
Read More: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us