/indian-express-malayalam/media/media_files/2025/11/25/smriti-mandhana-palash-wedding-2025-11-25-19-22-24.jpg)
ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് വിവാഹ ദിനത്തിന്റെ അന്ന് വിവാഹം മാറ്റിയത് എന്നാണ് ഇരുവരുടേയും കുടുംബം അറിയിച്ചത്. എന്നാൽ പലാഷിന്റേതായി പുറത്തുവന്ന ചാറ്റ് സ്ക്രീൻഷോട്ടുകൾക്ക് വിവാഹം മാറ്റിയതുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇതിനിടയിൽ സ്മൃതിയുടേയും പലാഷിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്നിരിക്കുന്ന ഒരു അപ്ഡേറ്റ് ആണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
നസ്സർ ഇമോട്ടിക്കോൺ ഉപയോഗിച്ചാണ് സ്മൃതിയും പലാഷും ഇൻസ്റ്റഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ദൃഷ്ടി പതിയാതിരിക്കൽ എന്ന ഉദ്ധേശത്തോടെയാണ് പൊതുവെ ഇത് ഉപയോഗിക്കുന്നത്.
Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ
കാഴ്ച എന്നാണ് നസ്സർ എന്ന വാക്കിന്റെ അർഥം. സ്മൃതിയും പലാഷും പരസ്പരം തീരുമാനിച്ച് ഇത് ഇട്ടതാണോ അതോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. കണ്ണുകിട്ടാതിരിക്കാൻ ആണോ ഇരുവരും ഇത് ഇൻസ്റ്റഗ്രാം ബയോയിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction
നവംബർ 23ന് ആണ് സ്മൃതിയുടേയും പലാഷിന്റേയും വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാം മന്ഥാന ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ജെമീമ ഉൾപ്പെടെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളും മന്ഥാനയുടെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പിൻവലിച്ചു. പലാഷും പോസ്റ്റുകൾ പിൻവലിച്ചിട്ടുണ്ട്.
Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ
സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായത് അറിഞ്ഞ് പലാഷ് പൊട്ടിക്കരഞ്ഞു എന്നാണ് പലാഷിന്റെ അമ്മ അമിത ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. മാത്രമല്ല, അച്ഛന്റെ ആരോഗ്യനില മോശമായതോടെ പലാഷ് ആണ് വിവാഹം മാറ്റി വയ്ക്കാം എന്ന് മന്ഥാനയ്ക്കും മുൻപേ തീരുമാനം എടുത്തത് എന്നും താരത്തിന്റെ അമ്മ പറഞ്ഞിരുന്നു.
Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us