scorecardresearch

സ്മൃതി മന്ഥാനയെ ചേർത്ത് പിടിച്ച് ജെമീമ; ബിഗ് ബാഷ് ലീഗ് മത്സരങ്ങൾ കളിക്കില്ല

Smriti Mandhana wedding postponed; അമിത ഉത്കണ്ഠ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലൂടെ ജെമീമ കടന്ന് പോയ സമയം മന്ഥാന ഒപ്പം നിന്നിരുന്നു. അന്ന് മന്ഥാനയുടെ സാന്നിധ്യം എത്രമാത്രം ആശ്വാസം നൽകി എന്ന് ജെമീമ വെളിപ്പെടുത്തുകയും ചെയ്തിരുന്നു

Smriti Mandhana wedding postponed; അമിത ഉത്കണ്ഠ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലൂടെ ജെമീമ കടന്ന് പോയ സമയം മന്ഥാന ഒപ്പം നിന്നിരുന്നു. അന്ന് മന്ഥാനയുടെ സാന്നിധ്യം എത്രമാത്രം ആശ്വാസം നൽകി എന്ന് ജെമീമ വെളിപ്പെടുത്തുകയും ചെയ്തിരുന്നു

author-image
Sports Desk
New Update
Jemima and Smriti Mandhana

Express Photo by Amit Chakravarty

ജീവിതത്തിലെ പ്രയാസകരമായ നിമിഷത്തിലൂടെ കടന്ന് പോകുന്ന സ്മൃതി മന്ഥാനയ്ക്കൊപ്പം നിൽക്കുന്നതിന് വേണ്ടി വനിതാ ബിഗ് ബാഷ് ലീഗിലെ ഇനിയുള്ള മത്സരങ്ങൾ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ജെമീമ റോഡ്രിഗസ്. ഇന്ത്യയുടെ സ്റ്റാർ ബാറ്ററായ സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഈ സമയം മന്ഥാനയ്ക്ക് തന്റെ സാന്നിധ്യത്തിലൂടെ പിന്തുണ നൽകി ഒപ്പം നിൽക്കുകയാണ് ഇന്ത്യയുടെ വനിതാ ലോകകപ്പ് ഹീറോയായ ജെമീമ. 

Advertisment

നേരത്തെ, അമിത ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളിലൂടെ ജെമീമ കടന്ന് പോയ സമയം സ്മൃതി മന്ഥാന ഒപ്പം നിന്നിരുന്നു. അന്ന് മന്ഥാനയുടെ സാന്നിധ്യം തനിക്ക് എത്രമാത്രം ആശ്വാസം നൽകി എന്ന് ജെമീമ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മന്ഥാന പ്രയാസപ്പെടുമ്പോൾ ചേർത്ത് പിടിച്ച് ഒപ്പം നിൽക്കുകയാണ് ജെമീമ. 

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിന്റെ താരം ആണ് സ്മൃതി മന്ഥാന. വനിതാ ബിഗ് ബാഷ് ലീഗിന്റെ ഈ സീസണിൽ കളിക്കുന്ന ഒരേയൊരു ഇന്ത്യൻ താരം ജെമീമയായിരുന്നു. സീസണിലെ ഇനിയുള്ള മത്സരങ്ങൾ കളിക്കാനായി തനിക്ക് എത്താനാവില്ല എന്ന് ജെമിമ ഫ്രാഞ്ചൈസിയെ അറിയിച്ചു. മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണം എന്നുള്ള ജെമീമയുടെ ആവശ്യം ഫ്രാഞ്ചൈസി അംഗീകരിച്ചു. 

Advertisment

Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

വനിതാ ഏകദിന ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ജെമീമ ബിഗ് ബാഷ് ലീഗ് കളിക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് പോയിരുന്നു. മന്ഥാനയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. നവംബർ 23ന് ആയിരുന്നു സ്മൃതി മന്ഥാനയും പലാഷ് മുച്ഛലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹ ദിവസം ആണ് വിവാഹം മാറ്റി വെക്കുന്നതായി മന്ഥാനയുടെ മാനേജർ അറിയിച്ചത്. 

സ്മൃതി മന്ഥാനയുടെ അച്ഛനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിനാലാണ് വിവാഹം മാറ്റി വെച്ചത് എന്നുമാണ് താരത്തിന്റെ മാനേജർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പലാഷിന്റേത് എന്ന് അവകാശപ്പെടുന്ന ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതിന് വിവാഹം മാറ്റിവയ്ക്കുന്നതുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാം മന്ഥാന ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ജെമീമ ഉൾപ്പെടെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളും മന്ഥാനയുടെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പിൻവലിച്ചു. പലാഷും പോസ്റ്റുകൾ പിൻവലിച്ചിട്ടുണ്ട്. 

Also Read: 10 സിക്സ്; 60 പന്തിൽ 121 റൺസ്; സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹന്റെ വെടിക്കെട്ട്

സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായത് അറിഞ്ഞ് പലാഷ് പൊട്ടിക്കരഞ്ഞു എന്നാണ് പലാഷിന്റെ അമ്മ അമിത ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. മാത്രമല്ല, അച്ഛന്റെ ആരോഗ്യനില മോശമായതോടെ പലാഷ് ആണ് വിവാഹം മാറ്റി വയ്ക്കാം എന്ന് മന്ഥാനയ്ക്കും മുൻപേ തീരുമാനം എടുത്തത് എന്നും താരത്തിന്റെ അമ്മ പറഞ്ഞിരുന്നു. 

Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം

Smriti Mandana Women Cricket Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: