scorecardresearch

ധീരമായി നോ പറഞ്ഞ് മന്ഥാന; സാമൂഹിക സമ്മർദങ്ങളെ തകർക്കുന്ന തീരുമാനം

Smriti Mandhana Wedding; നവംബർ 23ന് ആണ് സ്മൃതി മന്ഥാനയും പലാഷ് പുച്ചലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഹൽദി ഉൾപ്പെടെയുള്ള ചടങ്ങുകളെല്ലാം ആഘോഷമായി നടന്നു

Smriti Mandhana Wedding; നവംബർ 23ന് ആണ് സ്മൃതി മന്ഥാനയും പലാഷ് പുച്ചലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഹൽദി ഉൾപ്പെടെയുള്ള ചടങ്ങുകളെല്ലാം ആഘോഷമായി നടന്നു

author-image
Sports Desk
New Update
Smriti Mandhana Palash Wedding

ഇന്ത്യയുടെ സ്റ്റാർ ബാറ്ററാണ് സ്മൃതി മന്ഥാന. 2025ൽ മാത്രം സ്മൃതി തന്റെ പേരിലാക്കിയത് അഞ്ച് സെഞ്ചുറികളാണ്. ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് കളിക്കാരിൽ താരമൂല്യത്തിന്റെ കാര്യത്തിലും മന്ഥാന തന്നെയാണ് മുൻപിൽ. അങ്ങനെയുള്ള ഒരു താരത്തിന്റെ ഇന്ത്യൻ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കിയ വിവാഹമായിരുന്നു മന്ഥാനയുടേയും പലാഷിന്റേയും. വിവാഹ ദിവസം വിവാഹത്തിൽ നിന്ന് പിന്മാറാൻ സ്മൃതി മന്ഥാന എടുത്ത തീരുമാനം, താലി കഴുത്തിലണിയുന്നതിന് തൊട്ടുമുൻപാണെങ്കിൽ പോലും വേണ്ടെന്ന് തോന്നിയാൽ അവസാന നിമിഷമാണെങ്കിലും 'നോ' പറയാൻ നമ്മുടെ പെൺകുട്ടികൾക്ക് ശക്തി നൽകുന്നതാണ്.

Advertisment

നവംബർ 23ന് ആണ് സ്മൃതി മന്ഥാനയും പലാഷ് പുച്ചലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഹൽദി ഉൾപ്പെടെയുള്ള ചടങ്ങുകളെല്ലാം ആഘോഷമായി നടന്നു. വിഡിയോയും ഫോട്ടോയുമെല്ലാം വൈറലായി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് മന്ഥാനയുടെ വിവാഹം ആഘോഷിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെല്ലാം എത്തി. 

Also Read; സഞ്ജുവിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അതെന്നെ അസ്വസ്ഥനാക്കും: റിയാൻ പരാഗ്

വിവാഹത്തിന്റെ അന്ന് രാവിലെ മന്ഥാനയുടെ അച്ഛന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് വിവാഹം മാറ്റി എന്ന വാർത്തയാണ് പുറത്തുവന്നത്. പിന്നാലെ പലാഷിന്റേത് എന്ന പേരിലെ ചാറ്റ് സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു. മന്ഥാനയും ജെമീമ ഉൾപ്പെടെയുള്ള മറ്റ് ടീം അംഗങ്ങളും എല്ലാം വിവാഹാഘോഷങ്ങളുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെല്ലാം പിൻവലിച്ചു. ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം, ആ വിവാഹം നടക്കില്ല, ആ അധ്യായം അവസാനിച്ചു എന്ന് മന്ഥാന വ്യക്തമാക്കി. 

Also Read: റിവ്യു എടുക്കാൻ നിർബന്ധിച്ച് കുൽദീപ്; ദാ വരുന്നു 'ഗാർഡൻ ബോയ്സ് ക്ലബ് കാ പ്രസിഡന്റ് ഹിറ്റ്മാൻ'

വിവാഹം ഉറപ്പിച്ച ശേഷം അത് വേണ്ടെന്ന് തോന്നിയാൽ അവസാന നിമിഷം പിന്മാറാൻ പലരും മടിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് മറ്റുള്ളവർ എന്ത് പറയും, എന്ത് കരുതും എന്നതാണ്. നാട്ടുകാരെ ഭയന്ന് ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് പോകേണ്ടതില്ല എന്ന തീരുമാനം എടുക്കാൻ ഒരുപക്ഷേ മന്ഥാനയുടെ ഈ തീരുമാനം സ്വാധീനിച്ചേക്കും. 

ഈ വിവാഹ ബന്ധം ശരിയല്ലെന്ന് തോന്നിയാൽ അവസാന നിമിഷമാണെങ്കിൽ പോലും പിന്മാറാൻ മടിക്കേണ്ടതില്ല എന്നൊരു ധൈര്യം ഇത് നൽകുന്നതിനൊപ്പം സമൂഹം അടിച്ചേൽപ്പിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ കഴിയുമെന്ന് മന്ഥാന കാണിച്ചുകൊടുക്കുന്നു. 

Also Read; പരമ്പര പിടിച്ച് ഇന്ത്യ; ആളറിഞ്ഞ് കളിക്കണം എന്നോർമിപ്പിച്ച് കോഹ്ലിയും രോഹിത്തും

'എല്ലാവരും എന്ത് വിചാരിക്കും' എന്ന ചിന്തയെ മറികടന്ന് സമൂഹം ഉയർത്തുന്ന സമ്മർദത്തെ അതിജീവിച്ച് സ്ത്രീകൾക്ക് തൻ്റെ ജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയും എന്ന വിശ്വാസം നൽകുക കൂടിയാണ് സ്മൃതി മന്ഥാന. ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായി ഒടുവിൽ സ്വയം ജീവനൊടുക്കേണ്ട അവസ്ഥയിലേക്ക് പെൺകുട്ടികൾ എത്താതിരിക്കാൻ സമൂഹം ഉയർത്തുന്ന സമ്മർദങ്ങളെ അതിജീവിച്ച് നോ പറയുക തന്നെ വേണം.

Read More;സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വെറുതെയായി; ആന്ധ്രയ്ക്ക് ഏഴ് വിക്കറ്റ് ജയം

Smriti Mandana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: