scorecardresearch

ദ ഹൺഡ്രഡ് 2026; സ്മൃതി മന്ദാനയെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ്, ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോൺ എന്നിവർക്കൊപ്പമാണ് 29 കാരിയായ സ്മൃതി കരാറിൽ ഒപ്പുവച്ചത്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ്, ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോൺ എന്നിവർക്കൊപ്പമാണ് 29 കാരിയായ സ്മൃതി കരാറിൽ ഒപ്പുവച്ചത്

author-image
Sports Desk
New Update
Smriti Mandhana

ചിത്രം: എക്സ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രശസ്തമായ ദ ഹൺഡ്രഡ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 2026 പതിപ്പിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സിന് വേണ്ടി കളിക്കാൻ ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ്, ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോൺ എന്നിവർക്കൊപ്പമാണ് 29 കാരിയായ സ്മൃതി കരാറിൽ ഒപ്പുവച്ചത്.

Advertisment

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉടമസ്ഥരായ ആർ.പി.എസ്.ജി ഗ്രൂപ്പ് മാഞ്ചസ്റ്റർ ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് നിർണ്ണായക നീക്കം. സതേൺ ബ്രേവിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സ്മൃതി, ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളായാണ് ടീമിലേക്ക് എത്തുന്നത്.

Also Read: സിംഹാസനം തിരിച്ചുപിടിച്ച് 'കിംഗ്' കോലി; ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാമൻ

കഴിഞ്ഞ സീസണുകളിൽ സതേൺ ബ്രേവിനെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സ്മൃതി മന്ദാന. 2021 നും 2024 നും ഇടയിൽ 29 ഇന്നിംഗ്‌സുകളിൽ നിന്ന് 139.09 സ്ട്രൈക്ക് റേറ്റിൽ 676 റൺസ് താരം നേടിയിട്ടുണ്ട്.

മുന്നിര ഓപ്പണറെന്ന നിലയിൽ സ്മൃതി എത്തുന്നത് ടീമിന് വലിയ കരുത്താകുമെന്ന് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇന്ത്യൻ ടീമിനായി അന്താരാഷ്ട്ര തലത്തിലും ഡബ്ല്യു.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും താരം കാഴ്ച്ചവെക്കുന്ന തകർപ്പൻ ഫോമാണ് സ്മൃതിയെ ടീമിലെത്തിച്ചത്.

Also Read: ശിഖർ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആരാണ് സോഫി ഷൈൻ?

100 പന്തുകൾ വീതമുള്ള ഈ ഹ്രസ്വ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്നത് ആഗോളതലത്തിൽ ടൂർണമെന്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കും. വരാനിരിക്കുന്ന സീസണിൽ സ്മൃതിക്കൊപ്പം മറ്റ് പ്രമുഖ ഇന്ത്യൻ താരങ്ങളും വിവിധ ടീമുകൾക്കായി കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Read More: 'നമ്മുടെ പെൺപടയെ പോലെ ചെക്കന്മാരും അത്ര മോശമൊന്നും അല്ല'; ത്രില്ലടിപ്പിച്ച് വിഡിയോ

Smriti Mandana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: