Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബ്രിട്ടീഷ് മണ്ണില്‍ പോരാളിയായി സ്‌മൃതി മന്ദാന: 50 റണ്‍സ് നേടിയത് വെറും 18 പന്തില്‍

മഴ കാരണം ആറ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓപ്പണിങ് ആയി ഇറങ്ങിയാണ് മന്ദാനയുടെ പ്രകടനം.

വനിതകളുടെ കിയാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയാണ് താരം ഇന്ന് വെസ്റ്റേണ്‍ സ്‌റ്റോമിനായി നേടിയത്. ലോഗ്ബോറോ ലൈറ്റനിങ്ങിന് എതിരായ മത്സരത്തിലാണ് മന്ദാന തകര്‍ത്തടിച്ചത്. മഴ കാരണം ആറ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓപ്പണിങ് ആയി ഇറങ്ങിയാണ് മന്ദാനയുടെ പ്രകടനം.

ആദ്യ പന്ത് തന്നെ സിക്സ് പറത്തിയായിരുന്നു തുടക്കമിട്ടത്. മാറി മാറി പന്തെറിഞ്ഞവരെ മുഴുവന്‍ മന്ദാന ബൗണ്ടറി പറത്തി. 5 ഫോറുകളും നാല് സിക്സറുകളും പറത്തിയാണ് 19 പന്തില്‍ മന്ദാന 52 റണ്‍സെടുത്തത്. 18 പന്തിലാണ് താരം അര്‍ദ്ധസെഞ്ചുറി തികച്ചത്. ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് വേഗത്തിലുളള ഫിഫ്റ്റിയാണിത്. കഴിഞ്ഞ സീസണില്‍ ന്യൂസിലൻഡിന്റെ റേച്ചല്‍ പ്രീസ്റ്റ് എടുത്ത 22 പന്തില്‍ 50 എന്ന റെക്കോര്‍ഡാണ് മന്ദാന തകര്‍ത്തത്. അതേസമയം രാജ്യാന്തര ട്വന്റി 20യിലും മന്ദാന റെക്കോര്‍ഡിട്ടു. ന്യൂസിലൻഡിന്റെ സോഫി ഡിവൈന്‍ അടിച്ച 18 പന്തില്‍ 50 എന്ന റെക്കോര്‍ഡ് മന്ദാനയും പങ്കിട്ടു.

മന്ദാനയുടെ പ്രകടനത്തോടെ ആറ് ഓവറില്‍ 85 റണ്‍സാണ് ടീം നേടിയത്. 86 റണ്‍സ് വിജയലക്ഷ്യം കണ്ട് ഇറങ്ങിയ ലൈറ്റനിങ്ങിനായി റേച്ചല്‍ ഹൈന്‍സും സോഫി ഡിവൈനും പോരാടിയെങ്കിലും വിജയം കണ്ടെത്താനായില്ല. 21 പന്തില്‍ 46 റണ്‍സെടുത്ത് സോഫി വീര്യം കാണിച്ചെങ്കിലും ടീം 18 റണ്‍സിന് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിലും സ്മൃതി മികച്ച റണ്‍സെടുത്തിരുന്നു. വെസ്റ്റേണ്‍ സ്‌റ്റോമിനായി 20 പന്തില്‍ 48 റണ്‍സാണ് മന്ദാന കുറിച്ചത്. മന്ദാനയുടെയും ഹെതര്‍ നൈറ്റിന്റെയും മികവില്‍ 7 വിക്കറ്റിന് യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സിനെ, വെസ്റ്റേണ്‍ സ്‌റ്റോം ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Smriti mandhana scores the joint fastest fifty in womens t20 cricket

Next Story
‘ജര്‍മ്മന്‍ ആരാധകർ ഇത് കാണണം’; റഫറിയ്‌ക്ക് മഞ്ഞക്കാര്‍ഡില്‍ ഓട്ടോഗ്രാഫ് നല്‍കി ഓസില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com