Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

എന്തുകൊണ്ട് 18-ാം നമ്പര്‍ ജഴ്‌സി അണിയുന്നു? മനസ് തുറന്ന് മന്ദാന

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ജഴ്‌സി നമ്പര്‍ 18 ആണ്

ചാഹല്‍ ടിവിയുടെ കഴിഞ്ഞ എപ്പിസോഡിലെ അതിഥി സ്മൃതി മന്ദാനയായിരുന്നു. ന്യൂസിലാന്റ് പരമ്പരകള്‍ക്കായി ഇരുടീമുകളും അവിടെയാണുള്ളത്. ഏകദിന പരമ്പര രണ്ട് ടീമും ജയിച്ച് തുടങ്ങിയെങ്കിലും ട്വന്റി-20യില്‍ തുടക്കം ഇരുകൂട്ടര്‍ക്കും പാളി. മത്സരശേഷം ഇന്ത്യന്‍ താരങ്ങളെ ചാഹല്‍ ഇന്റര്‍വ്യു ചെയ്യുന്ന ചാഹല്‍ ടിവിയില്‍ വനിതാ താരം എത്തിയത് രസകരമായ കാഴ്ചയായിരുന്നു.

ചാഹലിന്റെ ബാറ്റിങിനെ കുറിച്ച് മന്ദാന വീഡിയോയില്‍ പറയുന്നുണ്ട്. എന്തിന് ചാഹലില്‍ നിന്നും ബാറ്റിങ് ടിപ്പ്‌സ് തേടുകയും ചെയ്തു ഇന്ത്യന്‍ ഓപ്പണര്‍. ഇന്ത്യ 92 പുറത്തായ കളിയില്‍ ചാഹലായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. പുറത്താകാതെ 18 റണ്‍സാണ് അന്ന് ചാഹല്‍ എടുത്തത്. ഇതിനെ ട്രോളിയായിരുന്നു മന്ദാനയുടെ പരാമര്‍ശം.

”നാലാമത്തെ ഏകദിനത്തില്‍ നിങ്ങളുടെ ബാറ്റിങ് പ്രചോദനമായിരുന്നു. അതില്‍ നിന്നും പഠിച്ച് മുന്നോട്ട് പോകണമെന്ന് തിരിച്ചറിഞ്ഞു ഞാന്‍” എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു മന്ദാന. ചാഹലും ഒപ്പം ചേര്‍ന്നു ചിരക്കുന്നുണ്ട്.

ഐസിസിയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയ മന്ദാന തന്റെ 18-ാം നമ്പര്‍ ജഴ്‌സിയുടെ പിന്നിലെ കഥയും വെളിപ്പെടുത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ജഴ്‌സി നമ്പര്‍ 18 ആണ്. എന്നാല്‍ വിരാട് ഇതേ നമ്പര്‍ തന്നെ തിരഞ്ഞെടുക്കുമെന്ന് തനിക്കറിയില്ലെന്ന് മന്ദാന പറഞ്ഞു.

”എനിക്ക് വേണ്ടിയിരുന്നത് 7ാം നമ്പറായിരുന്നു. സ്‌കൂളിലെ എന്റെ റോള്‍ നമ്പറായിരുന്നു അത്. പക്ഷെ ആ നമ്പര്‍ കിട്ടിയില്ല. പിന്നെ എന്റെ ജനന തിയ്യതിയായ 18 (ജൂലൈ 18) തിരഞ്ഞെടുക്കുകയായിരുന്നു. അപ്പോള്‍ അറിയില്ലായിരുന്നു വിരാട് ഭയ്യയും ഇതേ നമ്പര്‍ തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന്” താരം വ്യക്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Smriti mandhana reveals reason behind no 18 jersey same as virat kohli on chahal tv

Next Story
ശക്തമായ തിരിച്ചുവരവിന് ഇന്ത്യ; രണ്ടാം ടി20 നാളെindia vs new zealand, ind vs nz, nz vs ind, new zealand vs india, rohit sharma, Tim Seifert, seifert, eden park, auckland t20i, cricket news, sports news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com