/indian-express-malayalam/media/media_files/2025/11/25/smriti-mandhana-palash-wedding-2025-11-25-19-22-24.jpg)
നവംബർ 23ന് ആയിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയും പലാഷ് മുച്ഛലുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ മന്ഥാനയുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെച്ചു. മന്ഥാനയുടെ അച്ഛന്റെ ആരോഗ്യനില മോശമായത് അറിഞ്ഞ് പലാഷ് പൊട്ടിക്കരഞ്ഞു എന്നാണ് പലാഷിന്റെ അമ്മഇപ്പോൾ വെളിപ്പെടുത്തുന്നത്.
വിവാഹം മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത് പലാഷ് ആണെന്നും പലാഷിന്റെ അമ്മ അമിത പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു പലാഷിന്റെ അമ്മയുടെ പ്രതികരണം. "മന്ഥാനയുടെ അച്ഛനുമായി പലാഷിന് നല്ല അടുപ്പമായിരുന്നു. മന്ഥാനയോടുള്ളതിനേക്കാൾ കൂടുതൽ അടുപ്പം പലാഷും അച്ഛനും തമ്മിലാണ്. അച്ഛന്റെ ആരോഗ്യാവസ്ഥ മോശമായതോടെ പലാഷ് ആണ് മന്ഥാനയ്ക്കും മുൻപേ വിവാഹം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. അച്ഛന് സുഖമായതിന് ശേഷം മാത്രം മതി വിവാഹം എന്നാണ് പലാഷിന്റെ തീരുമാനം," താരത്തിന്റെ അമ്മ പറഞ്ഞു.
Also Read: പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട! ഇന്ത്യൻ ബാറ്റർമാർക്ക് നേരെ മുൻ താരങ്ങൾ
നിലവിൽ പലാഷിനേയും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. യാത്രയും വിവാഹത്തിനുള്ള ഒരുക്കങ്ങളും എല്ലാമായി പലാഷ് ഏറെ ക്ഷീണിതനായിരുന്നു.
Also Read: കുൽദീപ്-സുന്ദർ സഖ്യം നേരിട്ടത് 208 പന്തുകൾ; 201 റൺസിന് പുറത്തായി ഇന്ത്യ; india vs South Africa
മുംബൈയിലെ എസ് വിആർ ആശുപത്രിയിൽ പലാഷിനെ പ്രവേശിപ്പിച്ചതായാണ് വിവരം. വൈറൽ ഇൻഫക്ഷനെ തുടർന്ന് പലാഷിനെ ആദ്യം സാംഗ്ലിയിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു വിവാഹ വേദി. ഇന്ത്യൻ സ്റ്റാർ ബാറ്ററുടെ വിവാഹം മാറ്റി വെച്ചതായി മന്ഥാനയുടെ മാനേജർ തുഹിൻ മിശ്ര അറിയിച്ചു. സംഭവത്തിൽ മന്ഥാനയുടെ മാനേജറുടെ വാക്കുകൾ ഇങ്ങനെ, "ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്താണ് സ്മൃതി മന്ഥാനയുടെ അച്ഛൻ ശ്രീനിവാസ് മന്ഥാനയ്ക്ക് തളർച്ച അനുഭവപ്പെട്ടത്."
Also Read: ആ ഡയമണ്ട് മോതിരം ഹർദിക് അണിയിച്ചതോ? വിവാഹ നിശ്ചയ അഭ്യൂഹങ്ങളിൽ പ്രതികരണം
"ഇത് സാധാരണ വരുന്നത് പോലെയായിരിക്കും കുറച്ച് കഴിയുമ്പോൾ മാറും എന്ന് കരുതി. പക്ഷേ അദ്ദേഹത്തിൻ്റെ നില വഷളായിക്കൊണ്ടിരുന്നു. അതോടെ ഒരു റിസ്കും എടുക്കേണ്ടെന്ന് കരുതി ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം നിരീക്ഷണത്തിലാണ്," സ്മൃതിയുടെ മാനേജർ പറഞ്ഞു.
Read More: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us