scorecardresearch

വിവാഹം മാറ്റിയത് പലാഷിന്റെ ചാറ്റ് പുറത്തുവന്നതോടെ? ഫോട്ടോകൾ നീക്കം ചെയ്ത് സ്മൃതി മന്ഥാന

Smriti Mandhana Wedding; പലാഷ് മുച്ഛലിന്റെ ചാറ്റ് എന്ന നിലയിൽ പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളെ തുടർന്നാണോ വിവാഹം മാറ്റിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്

Smriti Mandhana Wedding; പലാഷ് മുച്ഛലിന്റെ ചാറ്റ് എന്ന നിലയിൽ പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളെ തുടർന്നാണോ വിവാഹം മാറ്റിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Smriti Mandhana Palash Muchhal Wedding

വിവാഹത്തിന് മുൻപ് നടന്ന ഹൽദി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഫോട്ടോയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്ത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാന. മന്ഥാനയ്ക്ക് പുറമെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മന്ഥാനയുടെ സഹതാരങ്ങളും ഈ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം പിൻവലിച്ചു. സ്മൃതി മന്ഥാനയുടെ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിവാഹം മാറ്റി എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാനേജർ മാധ്യമങ്ങളെ നേരത്തെ അറിയിച്ചത്. നവംബർ 23ന് ആയിരുന്നു സ്മൃതി മന്ഥാന-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. 

Advertisment

അച്ഛന്റെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം മതി വിവാഹം എന്ന തീരുമാനം സ്മൃതി മന്ഥാന എടുക്കുകയായിരുന്നു എന്നാണ് താരത്തിന്റെ മാനേജർ പ്രതികരിച്ചത്. എന്നാൽ പലാഷ് മുച്ഛലിന്റെ ചാറ്റ് എന്ന നിലയിൽ പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളെ തുടർന്നാണോവിവാഹം മാറ്റിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Also Read: "ആ ഊർജം ഇന്ത്യ മിസ് ചെയ്യുന്നു; കോഹ്ലി എടുത്ത തീരുമാനം തെറ്റായിപ്പോയി"

വിവാഹവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നതോടെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന് ആവശ്യപ്പെട്ട് പലാഷിന്റെ സഹോദരി രംഗത്തെത്തി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു വിവാഹ വേദി. പലാഷിനേയും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. 

Advertisment

Also Read: "മന്ഥാനയുമായുള്ള വിവാഹം മാറ്റിയത് പലാഷ് പറഞ്ഞിട്ട്; വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു"

വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്ത് മന്ഥാന

വിവാഹത്തിന് മുൻപായി നടന്ന ഹൽദി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് മന്ഥാന ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ ജന്മദിനാശംസ നേർന്ന് ഉൾപ്പെടെ പലാഷിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ല. മന്ഥാനയോട് പലാഷ് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇത്. 

പലാഷും വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഇതിനിടയിൽ പലാഷിന്റേത് എന്ന നിലയിൽ പുറത്തുവന്ന ചാറ്റ് സ്ക്രീൻഷോട്ടുകൾ വ്യാജമാണ് എന്ന് താരത്തിന്റെ സഹോദരി അവകാശപ്പെട്ടു. അച്ഛന്റെ ആരോഗ്യനില മോശമായതിന് തുടർന്ന് വിവാഹം മാറ്റി വയ്ക്കാൻ പലാഷ് ആണ് മന്ഥാനയ്ക്കും മുൻപേ തീരുമാനിച്ചത് എന്ന് പലാഷിന്റെ അമ്മയും പ്രതികരിച്ചു.

Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായത് അറിഞ്ഞ് പലാഷ് പൊട്ടിക്കരഞ്ഞു എന്നാണ് താരത്തിന്റെ അമ്മ അമിത ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചത്. വൈറൽ ഇൻഫക്ഷനെ തുടർന്ന് മുംബൈയിലെ എസ് വിആർ ആശുപത്രിയിൽ പലാഷിനെ പ്രവേശിപ്പിച്ചതായാണ് വിവരം. യാത്രയും വിവാഹത്തിനുള്ള ഒരുക്കങ്ങളും എല്ലാമായി പലാഷ് ഏറെ ക്ഷീണിതനായിരുന്നു എന്നാണ് പലാഷിന്റെ അമ്മ പറഞ്ഞത്.

Read More: ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

Smriti Mandana Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: