scorecardresearch

ആ വിവാഹം ഇനി നടക്കില്ല; ഒടുവിൽ മൗനം വെടിഞ്ഞ് സ്മൃതി മന്ഥാന

Smriti Mandhana Wedding Cancelled; കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി

Smriti Mandhana Wedding Cancelled; കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി

author-image
Sports Desk
New Update
Smriti Mandhana Palash Wedding

പലാഷ് മുച്ഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന. ആ അധ്യായം ഇവിടെ അവസാനിക്കുന്നു എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മന്ഥാന ഈ വിവാഹം ഇനി നടക്കില്ലെന്ന് ആരാധകരെ അറിയിച്ചത്. 

Advertisment

"കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ സ്വകാര്യതയ്ക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. ഇനിയും കാര്യങ്ങൾ അങ്ങനെ തന്നെ മുൻപോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഈ വിവാഹം നടക്കില്ല എന്ന കാര്യത്തിൽ ഞാൻ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്ന," സ്മൃതി മന്ഥാന വ്യക്തമാക്കി. 

Also Read; സഞ്ജുവിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അതെന്നെ അസ്വസ്ഥനാക്കും: റിയാൻ പരാഗ്

"ഈ സമയത്ത്, രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ നിങ്ങൾ മാനിക്കണം. സംഭവിച്ചതെല്ലാം ഉൾക്കൊള്ളാനും അതിനെ മറികടന്ന് സാധാരണ ജീവിതത്തിക്ക് വരാനും വേണ്ട സമയം ഞങ്ങൾക്ക് നൽകണം. ഒരു ലക്ഷ്യം ആണ് നമ്മൾ എല്ലാവരേയും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് എപ്പോഴും എന്റെ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുക എന്നതായിരുന്നു. കഴിയുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു, എന്റെ ശ്രദ്ധ അതിലായിരിക്കും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. ഇനി മുന്നോട്ട് പോകാനുള്ള സമയമാണ്," മന്ഥാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

അതേസമയം സ്മൃതി മന്ഥാനയുമായുള്ള വിവാഹത്തിൽ നിന്ന് പന്മാറുന്നതായി പലാഷും അറിയിച്ചു. ജീവിതത്തിലെ ദുഷ്കരമായ ഘട്ടമാണ് ഇത്. തനിക്കെതിരെ മോശം രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കും എന്നുമാണ് പലാഷിന്റെ വാക്കുകൾ. 

Also Read: റിവ്യു എടുക്കാൻ നിർബന്ധിച്ച് കുൽദീപ്; ദാ വരുന്നു 'ഗാർഡൻ ബോയ്സ് ക്ലബ് കാ പ്രസിഡന്റ് ഹിറ്റ്മാൻ'

നവംബർ 23ന് ആയിരുന്നു മന്ഥാനയുടേയും പലാഷിന്റേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹം മാറ്റി വെക്കുകയാണ് എന്ന് വിവാഹ ദിവസം രാവിലെ മന്ഥാനയുടെ മാനേജർ മാധ്യമങ്ങളെ അറിയിച്ചു. സ്മൃതി മന്ഥാനയുടെ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വിവാഹം മാറ്റിയത് എന്നാണ് ആദ്യം വാർത്തകൾ വന്നത്. 

Also Read; പരമ്പര പിടിച്ച് ഇന്ത്യ; ആളറിഞ്ഞ് കളിക്കണം എന്നോർമിപ്പിച്ച് കോഹ്ലിയും രോഹിത്തും

പലാഷിന്റേതായി പുറത്തുവന്ന ചാറ്റ് സ്ക്രീൻഷോട്ടുകൾ കാരണം ആണ് വിവാഹം മാറ്റിയത് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഹൽദി ഉൾപ്പെടെയുള്ള വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം മന്ഥാനയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചിരുന്നു. 

Read More;സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വെറുതെയായി; ആന്ധ്രയ്ക്ക് ഏഴ് വിക്കറ്റ് ജയം

Smriti Mandana Women Cricket Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: