കളിക്കളത്തില്‍ പലവട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് സ്മൃതി മന്ദാനയും ഹീത്തര്‍ നൈറ്റ്. ഏറ്റവും ഇടുവില്‍ ഇരുവരും മുഖാമുഖം എത്തിയത് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യയായിരുന്നു വിജയികളായത്.
ദേശീയ ടീമിന്റെ കുപ്പായത്തില്‍ മാത്രമേ പക്ഷെ ഇരുവരും തമ്മില്‍ ശുത്രുതയുള്ളൂ. ഇപ്പോള്‍ കെഎസ്എല്ലില്‍ വെസ്റ്റേണ്‍ സ്റ്റോമിന്റെ താരങ്ങളാണ് രണ്ടു പേരും. വനിതാ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളിലൊരാളാണ് ഹീത്തര്‍ നൈറ്റ്. പക്ഷെ അതിന്റെ ജാഡയൊന്നും പുള്ളിക്കാരിയ്ക്കില്ല. അറിയാത്തത് ആരില്‍ നിന്നും പഠിക്കും അവരെത്ര ചെറിയവരാണെങ്കിലും. ഇപ്പോഴിതാ മന്ദാനയില്‍ നിന്നും ഹിന്ദി പഠിക്കുകയാണ് ഹീത്തര്‍.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലായിരുന്നു മന്ദാനയുടെ അരങ്ങേറ്റം. ആദ്യ കളിയില്‍ തന്നെ തീപാറും പ്രകടനവുമായി വരവറിയിച്ച മന്ദാന കളിയ്ക്ക് പുറത്തും ഓസ്ട്രേലിയയുടെ മനസ് കവരുകയാണ്. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് സ്റ്റോംസ് ജയിച്ചത്. ഹീത്തറുമായി 80 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് മന്ദാന പടുത്തുയര്‍ത്തിയത്. 20 പന്തില്‍ നിന്നും മന്ദാന 48 റണ്‍സ് നേടിയപ്പോള്‍ 62 പന്തില്‍ നിന്നും 97 റണ്‍സാണ് ഇംഗ്ലണ്ട് താരം നേടിയത്.
മത്സരശേഷം മന്ദാനയെ കുറിച്ച് ഹീത്തര്‍ ട്വീറ്റ് ചെയ്തിരുന്നു. മന്ദാനയ്ക്ക് ഒപ്പം ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തിയ ഹീത്തര്‍ മന്ദാന തന്നെ ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം, മന്ദാനയുടെ കഴിവിന്റെ ചെറിയ അംശം മാത്രമേ കണ്ടിട്ടുള്ളൂവെന്നും വെടിക്കെട്ട് കാണാന്‍ ബാക്കിയുണ്ടെന്നും അവര്‍ പറഞ്ഞു. മന്ദാന നന്നായി കളിക്കുമ്പോള്‍ തനിക്ക് സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമേയുള്ളൂവെന്നും ഹീത്തര്‍ പറഞ്ഞു.
A lot of fun batting with @mandhana_smriti yesterday. She taught me how to call in Hindi mid partnership!! https://t.co/jdJtNZGCRd
— Heather Knight (@Heatherknight55) July 23, 2018