Latest News

മന്ദാന ആടിതകര്‍ത്തപ്പോള്‍ പിന്നിലായത് പുരുഷ താരങ്ങളും ഒരുപിടി റെക്കോര്‍ഡുകളും

മിതാലി രാജ് ഇല്ലാത്ത ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരം എന്നൊരു പ്രത്യേകതയും ഇന്നലത്തെ കളിക്കുണ്ട്

ഗയാന: ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ശക്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. 55 പന്തില്‍ നിന്നും 83 റണ്‍സുമായി മന്ദാന ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. ഒപ്പം 47 റണ്‍സുമായി നായിക ഹര്‍മന്‍പ്രീതും ചേര്‍ന്നതോടെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായി.

ഓസീസ് ബോളര്‍മാരെ കണക്കിന് പ്രഹരിച്ച മന്ദാന ഒരുപിടി റെക്കോര്‍ഡുകളാണ് ഇന്നലെ തന്റെ പേരിലാക്കിയത്. ഇന്ത്യയ്ക്കായി മന്ദാനയുടെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്‌കോറാണ് ഇന്നലെ പിറന്ന 83 റണ്‍സ്. ഈ വര്‍ഷം തന്നെ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോം ട്രൂപ്പേഴ്‌സിനു വേണ്ടി മന്ദാന സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ രാജ്യാന്തര തലത്തില്‍ മന്ദാനയുടെ ഉയര്‍ന്ന സ്‌കോര്‍ ഓസീസിനെതിരെ നേടിയ 83 റണ്‍സ് തന്നെയാണ്.

ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കതെിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മന്ദാന നേടിയത്. പുരുഷ താരങ്ങളേയും മന്ദാന പിന്നിലാക്കി. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീതിന്റെ റെക്കോര്‍ഡും കഴിഞ്ഞ ദിവസം മന്ദാന മറി കടന്നു. അതിവേഗ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മന്ദാന ഹര്‍മനില്‍ നിന്നും തട്ടിയെടുത്തത്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിലായിരുന്നു ഹര്‍മന്‍ ഈ റെക്കോര്‍ഡ് നേടിയിരുന്നത്. 33 പന്തിലായിരുന്നു ഹര്‍മന്‍ ഫിഫ്റ്റി അടിച്ചതെങ്കില്‍ മന്ദാനയുടെ നേട്ടം 31 പന്തുകളിലാണ്.

ഇന്നലത്തെ പ്രകടനത്തോടെ ട്വന്റി-20യില്‍ 1000 റണ്‍സ് നേടിയ മന്ദാന ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. നേരത്തെ ഈ നേട്ടം കൈവരിച്ചത് ഇതിഹാസ താരം മിതാലി രാജ് മാത്രമാണ്. അതേസമയം, മിതാലി രാജ് ഇല്ലാ ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരം എന്നൊരു പ്രത്യേകതയും ഇന്നലത്തെ കളിക്കുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Smriti mandana records in wt20 match against australia

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com