scorecardresearch

Latest News

അതിവേഗ അർധ സെഞ്ചുറി: മന്ദാന മാത്രമുള്ള റെക്കോർഡ് ബുക്ക്

ഇന്ത്യയ്ക്കായി ടി20യിൽ അതിവേഗം അർധ സെഞ്ചുറി തികച്ച താരങ്ങളിൽ ആദ്യ മൂന്ന് പേരും മന്ദാനയുടേതാണ്

smriti mandana,സ്മൃതി മന്ദാന, fastest fifty, അതിവേഗ അർധസെഞ്ചുറി, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടിരുന്നു. തുടക്കത്തിൽ സ്‌മൃതി മന്ദാന തകർത്തടിച്ചെങ്കിലും മധ്യനിരയും വാലറ്റവും തകർന്നടിയുകയായിരുന്നു. എന്നാൽ അർധ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാന മത്സരത്തിൽ ഏവരുടെയും കൈയ്യടി ഏറ്റുവാങ്ങി. 24 പന്തിൽ അർധ സെഞ്ചുറി നേടി മന്ദാന പുത്തൻ റെക്കോർഡുമിട്ടു.

ടി20യിൽ ഇന്ത്യയ്ക്കായി അതിവേഗം അർധ സെഞ്ചുറി തികയ്ക്കുന്ന വനിത താരമെന്ന തന്റെ തന്നെ റെക്കോർഡാണ് മന്ദാന തിരുത്തിയെഴുതിയത്. 24 പന്തിൽ അർധ സെഞ്ചുറി പിന്നിട്ട മന്ദാന, 34 പന്തിൽ ഏഴ് സിസ്കറുകളും മൂന്ന് ബൗണ്ടറിയും പറത്തി 58 റൺസെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.

ഇന്ത്യയ്ക്കായി ടി20യിൽ അതിവേഗം അർധ സെഞ്ചുറി തികച്ച താരങ്ങളിൽ ആദ്യ മൂന്ന് പേരും മന്ദാനയുടേതാണ്. കഴിഞ്ഞ വർഷം മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ അർധ ശതകം തികച്ച മന്ദാന, അതേവർഷം അതേവേദിയിൽ ഓസ്ട്രേലിയക്കെതിരെ 30 പന്തിലും അർധ സെഞ്ചുറി കണ്ടെത്തിയിരുന്നു.

ഇന്ന് ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ രണ്ടാം വിക്കറ്റിൽ മന്ദാനയും ജെമിമ റോഡ്രിഗസും ചേർന്ന് തീർത്ത കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തുടക്കത്തിൽ വിജയ പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെത്തിയവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേയ്ക്ക് നീങ്ങി. 23 റൺസിനാണ് ഇന്ത്യൻ പരാജയം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Smriti mandana hits the fastest half century in t20