ഓസ്ട്രേലിയയിൽ നടക്കുന്ന വുമൻസ് ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ വനിത താരങ്ങൾ. ഇന്ന് നടന്ന മത്സരങ്ങളിൽ ഇരു താരങ്ങളും അർദ്ധസെഞ്ചുറി തികച്ചു. നിരന്തരം ബൗണ്ടറികൾ പായിച്ചായിരുന്നു ഇന്ത്യൻ താരങ്ങൾ വെടിക്കെട്ട് തീർത്തത്.
സിഡ്നി തണ്ടർ താരമായ ഹർമ്മൻപ്രീത് കൗർ 26 പന്തിൽ നിന്നും 56 റൺസ് നേടി. മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഹർമ്മനൻപ്രീതിന്റെ ഇന്നിങ്സ്. 215.38 പ്രഹരശേഷിയിലായിരുന്നു ഹർമ്മന്റെ ബാറ്റിങ് പ്രകടനം. ബ്രിസ്ബേൻ ഹീറ്റ് വുമൻസിനെതിരെയായിരുന്നു ഹർമ്മൻ വെടിക്കെട്ട്.
Harmanpreet Kaur was all class in her knock of 56 off 26 balls in today's #WBBL04 clash at North Sydney Oval! pic.twitter.com/1SZLWnlAHW
— cricket.com.au (@cricketcomau) December 9, 2018
മറ്റൊരു മത്സരത്തിൽ ഹൊബർട്ട് ഹുറിക്കേൻസ് താരമായ സ്മൃതി മന്ദാനയും അർദ്ധസെഞ്ചുറി തികച്ചു. 41പന്തിൽ നിന്നും 69 റൺസാണ് താരത്തിന്റെ സമ്പാദ്യം. 13 തവണയാണ് മന്ദാന എതിർ ടീം താരങ്ങളെ ബൗണ്ടറി കടത്തിയത്. മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ടീം 72 റൺസിന് വിജയിക്കുകയും ചെയ്തു.
നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ മന്ദാനയുടെ ഗംഭീര തിരിച്ചുവരവാണ് മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ കണ്ടത്.