പന്ത് ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നീവരുടെ വിലക്ക് എടുത്തുകളായാൻ ഒരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. വിലക്ക് പിൻവലിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിൻ റോബർട്ട്സ് മാധ്യമങ്ങളെ അറിയിച്ചു.

നേരത്തെ താരങ്ങളുടെ വിലക്ക് പിൻവലിക്കണമെന്ന് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അവശ്യപ്പെട്ടിരുന്നു. താരങ്ങൾ പുറത്ത് പോയതോടെ വലിയ പ്രതിസന്ധിയാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് – ഏകദിന ഫോർമാറ്റുകളിൽ പരാജയങ്ങൾ തുടർക്കഥയാണ്.

2018 മാർച്ചിൽ ദക്ഷിണാഫ്രിക്ക് എതിരായി കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് പന്ത് ചുരുണ്ടൽ വിവാദമുണ്ടായത്. ബൗളർ കാമറോൺ ബാൻക്രോഫ്റ്റ്, ക്യാപ്റ്റൻ സ്മിത്ത്, വൈസ് ക്യാപ്റ്റൻ വാർണർ എന്നിവരെ ഇതേ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

സ്മിത്തിനും വാർണറിനും ഒരു വർഷത്തേക്കും, ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇത് താരങ്ങൾ വിലക്ക് നേരിടുന്ന എട്ടാം മാസമാണ്. ബാൻക്രോഫ്റ്റിന്റെ വിലക്ക് ഡിസംബറിൽ അവസാനിക്കും. അതിന് മുമ്പ് വിലക്ക് പിൻവലിക്കാൻ തീരുമാനമുണ്ടായാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഇരുവരും കളിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook