Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

കുറഞ്ഞ ഓവർ നിരക്കിന് ഇനി ബൗണ്ടറിയിൽ ഒരു ഫീൽഡർ കുറയും; ടി20യിൽ പുത്തൻ മാറ്റവുമായി ഐസിസി

ടി20 മത്സരങ്ങളിൽ ഈ മാസം മുതൽ ഈ പുതിയ മാറ്റം നടപ്പിലാക്കും

ICC, Pakistan, Champions Trophy, 2025 Champions Trophy, pak, icc champions trophy, sports news, indian express malayalam

ദുബായ്: കുറഞ്ഞ ഓവർ നിരക്കിന് പിഴയ്ക്ക് പുറമെ പുതിയ ശിക്ഷയുമായി ഐസിസി. ഇന്നിങ്സിലെ കുറഞ്ഞ ഓവർ നിരക്കിന് ഇനിമുതൽ 30 യാർഡ് സർക്കിളിനു പുറത്ത് ഒരു ഫീൽഡറെ കുറയ്ക്കും. മത്സരം തീരുന്നതുവരെ അനുവദനീയമായ ഫീൽഡർമാരുടെ എണ്ണത്തിൽ ഒരാൾ കുറവിലെ ഫീൽഡ് ചെയ്യാൻ അനുവദിക്കൂ. ടി20 മത്സരങ്ങളിൽ ഈ മാസം മുതൽ പുതിയ മാറ്റം നടപ്പിലാക്കും.

പുതിയ മാറ്റങ്ങളുടെ ഭാഗമായി ബൈലാറ്ററൽ ടി20 മത്സരങ്ങളിൽ ഇന്നിങ്സിന്റെ മധ്യത്തിൽ ഒരു ഓപ്‌ഷണൽ ഡ്രിങ്ക്സ് ബ്രേക്കും ഗവേർണിങ് ബോഡി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22-ൽ കുറഞ്ഞ ഓവർ നിരക്കിന് നിശ്ചയിച്ചിരിക്കുന്ന ശിക്ഷകൾക്ക് പുറമെയാണ് പുതിയ ശിക്ഷ.

നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാകാതെ വരുമ്പോൾ 30 യാർഡിന് പുറത്ത് അനുവദിച്ചിട്ടുള്ള ഫീൽഡർമാരിൽ ഒരാളെ കുറച്ചു മാത്രമേ ഫീൽഡ് ചെയ്യാൻ അനുവദിക്കൂവെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.

Also Read: India vs South Africa 2nd Test: എൽഗാറിന്റെ കരുത്തിൽ ദക്ഷണാഫ്രിക്കയ്ക്ക് ജയം; പരമ്പര സമനിലയിൽ

ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് പുതിയ മാറ്റം ശുപാർശ ചെയ്‌തത്. ജനുവരി 16ന് സബ്രീന പാർക്കിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസ് അയർലൻഡ് മത്സരത്തിലാകും ആദ്യമായി ഈ മാറ്റങ്ങൾ വരിക. ജനുവരി 18 ന് സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി 20 പുതിയ കളി സാഹചര്യങ്ങളിൽ നടക്കുന്ന ആദ്യ വനിതാ മത്സരമായിരിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Slow overrate icc introduces changes to t20i playing conditions

The moderation of comments is automated and not cleared manually by malayalam.indianexpress.com