ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അ​മേ​രി​ക്ക​യു​ടെ സൊ​ളാ​ന്‍ സ്റ്റീ​ഫ​ന്‍സിന്. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാ​ഡി​സ​ണ്‍ കീ​സിനെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻസ് ആദ്യ ഗ്രാന്‍റ്സ്‌ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-0.

2002ല്‍ ​സെ​റീ​ന വി​ല്യം​സും വീ​ന​സ് വി​ല്യം​സും ഫൈ​ന​ലി​ല്‍ പോ​ര​ടി​ച്ച​ശേ​ഷം ഇതാദ്യമായാണ് അ​മേ​രി​ക്ക​ക്കാ​ർ യുഎസ് ഓപ്പൺ കലാശക്കളിയില്‍ ഏറ്റുമുട്ടിയത്. സ്റ്റീ​ഫ​ന്‍സി​ന്‍റെ​യും കീ​സി​ന്‍റെ​യും ആ​ദ്യ ഗ്രാ​ന്‍സ്‌​ലാം ഫൈ​ന​ല്‍ കൂടിയായിരുന്നു.

സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത സ്റ്റീ​ഫ​ന്‍സ് സെ​മി ഫൈ​ന​ലി​ല്‍ ഏ​ഴു ഗ്രാ​ന്‍സ്‌​ലാം നേ​ടി​യ വീ​ന​സ് വി​ല്യം​സി​നെ 6-1, 0-6, 7-5ന് ​തോ​ല്‍പ്പി​ച്ചായിരുന്നു ഫൈനലിലേക്ക് കുതിച്ചത്.15-ാം സീ​ഡ് മാ​ഡി​സ​ണ്‍ കീ​സാകട്ടെ 20-ാം സീ​ഡ് അ​മേ​രി​ക്ക​യു​ടെത​ന്നെ കൊ​ക്കോ വാ​ന്‍ഡെ​വെ​ഗ​യെ 6-1, 6-2ന് ​കീ​ഴ​ട​ക്കിയായിരുന്നു ഫൈനലിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ