സമർത്ഥനായ നായകൻ; രഹാനയെക്കുറിച്ച് രവി ശാസ്ത്രി

അദ്ദേഹത്തിന്റെ ശാന്തമായ സംസാരം അരങ്ങേറ്റക്കാർക്കും ബോളർമാർക്കും സഹായകമായി

ആദ്യ മത്സരത്തിലെ നാണംകെട്ട തോൽവിക്ക് ശേഷം മെൽബണിൽ നടന്ന രണ്ടാം മത്സരത്തിലൂടെ ഓസ്ട്രേലിയക്കെതിരായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യ. അഡ്‌ലെയ്ഡിലെ രാ-പകൽ മത്സരത്തിന് ശേഷം പെറ്റേണിറ്റി ലീവിന് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‌ലിക്ക് പകരം ടീമിന്റെ നായകത്വം ഏറ്റെടുത്ത അജിങ്ക്യ രഹാനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ എട്ട് വിക്കറ്റിന്റെ വമ്പൻ വിജയമാണ് സന്ദർശകർക്ക് ഓസ്ട്രേലിയക്കെതിരെ നേടിയത്. മത്സരത്തിന് ശേഷം രഹാനെയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ബുദ്ധിമാനായ നായകനാണ് രഹാനെയെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യപരിശീലകൻ രവി ശാസ്ത്രി.

“അദ്ദേഹം വളരെ സമർത്ഥനായ നേതാവും കളിയുടെ നല്ല വായനക്കാരനുമാണ്. അദ്ദേഹത്തിന്റെ ശാന്തമായ സംസാരം അരങ്ങേറ്റക്കാർക്കും ബോളർമാർക്കും സഹായകമായെന്ന് ഞാൻ കരുതുന്നു.” രവി ശാസ്ത്രി പറഞ്ഞു.

കോഹ്‌ലിയുടെയും രഹാനയുടെയും ക്യാപ്റ്റൻഷിപ്പ് ശൈലിയിലെ വ്യത്യാസത്തെക്കുറിച്ചും രവി ശാസ്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കി. “നോക്കൂ, ഇരുവരും ഗെയിമിന്റെ നല്ല വായനക്കാരാണ്, വിരാട് വളരെ അഭിനിവേശമുള്ളയാളാണ്, മറുവശത്ത്, അജിങ്ക്യ വളരെ ശാന്തനും രചനാത്മകനുമാണ്, അത് അവരുടെ സ്വഭാവമാണ്,” ശാസ്ത്രി പറഞ്ഞു.

അഡ്‌ലെയ്ഡിൽ നിന്ന് മെൽബണിലേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് പറയാൻ നഷ്ടങ്ങളുടെയും തിരിച്ചടികളുടെയും കണക്കുകൾ മാത്രമായിരുന്നു ബാക്കി. 36 റൺസിന് എല്ലാരും പുറത്തായി ആദ്യ ടെസ്റ്റ് ആതിഥേയർക്ക് മുന്നിൽ അടിയറവ് വയ്ക്കുമ്പോൾ ഇന്ത്യയുടെ കരുത്ത് ചോദ്യം ചെയ്യപ്പെട്ടു. പെറ്റേണിറ്റി ലീവിൽ നായകൻ കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും പരുക്ക് മൂലം പേസർ മുഹമ്മദ് ഷമി ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതോടെ തിരിച്ചുവരവും ആശങ്കയിലായി. ഇതിനിടയിലാണ് ഉമേഷ് യാദവിനും പരുക്ക് പറ്റുന്നത്.

ഇതിന് മുമ്പൊരിക്കലും ഇത്തരത്തിൽ പ്രതിസന്ധികൾ വിദേശ പര്യടനങ്ങളിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയായിട്ടില്ല. എന്നാൽ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കൊച്ചേട്ടനെന്ന നായകൻ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ മെൽബണിൽ വിജയം സ്വന്തമാക്കിയിരിക്കുന്നു. എട്ട് വിക്കറ്റിന്റെ വലിയ മാർജിനിലുള്ള വിജയം വരും മത്സരങ്ങളിലും ടീമിന് പ്രതീക്ഷ നൽകുന്നതാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Skipper ajinkya rahane as a shrewd leader says ravi shastri

Next Story
ലോകോത്തര ബാറ്റ്‌സ്‌മാന്റെ ഉറക്കം കെടുത്തി ഇന്ത്യൻ സ്‌പിന്നർ; അശ്വിനെ നേരിടാൻ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് സ്‌മിത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com