ഒരു മുന്നേറ്റ നിര താരത്തിന് പതിവായി ഗോള്‍ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഗോള്‍ അടിക്കാനുള്ള അവസരം മണത്തറിയാനുള്ള ആറാമിന്ദ്രിയം വികസിപ്പിക്കണമെന്ന് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ പറഞ്ഞു. എ ഐ എഫ് എഫ് ടിവിയുമായി സംസാരിക്കുമ്പോഴാണ് ബൂട്ടിയ ഗോളടിക്കാനുള്ള അവസരങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന താരത്തിനേ വിജയിക്കാനാകുകയുള്ളൂവെന്ന് പറഞ്ഞത്. 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ബൂട്ടിയ.
“ആറാമിന്ദ്രിയത്തെ ആശ്രയിച്ചിരിക്കുന്നു. എവിടെ നിന്ന് അത് വരുന്നുവെന്ന് നിങ്ങള്‍ മണത്തറിയണം. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാര്‍ക്കെല്ലാം ആ ഇന്ദ്രിയമുണ്ട്,” ബൂട്ടിയ പറഞ്ഞു.
“സാഹചര്യങ്ങളെ നിങ്ങള്‍ വായിച്ചെടുക്കണം. നിങ്ങളുടെ ആറാമിന്ദ്രിയം വികസിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു മികച്ച സ്‌ട്രൈക്കര്‍ ആകാനാകില്ല,” ഭൂട്ടിയ പറഞ്ഞു. 2011-ല്‍ വിരമിച്ച 43 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ 104 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്.
ബൈച്ചുങ് ഭായിക്ക് ഗോള്‍ അടിക്കുന്നത് ജീവന്‍ മരണമായിരുന്നുവെന്ന് നിലവിലെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞിരുന്നു. നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം അത് നേടിയിരിക്കണം എന്ന് ഛേത്രിയെ ഉദ്ധരിച്ച് ബൂട്ടിയ പറഞ്ഞു.
Read Also: സ്‌പോണ്‍സറില്ല, നയാപൈസയുമില്ല, നട്ടംതിരിഞ്ഞ് ഈസ്റ്റ് ബംഗാള്‍
“അവ ഒരു സ്‌ട്രൈക്കറിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് മുന്‍കൂട്ടി കാണമെന്നും സ്‌കോര്‍ ചെയ്യാന്‍ പറ്റുമ്പോഴെല്ലാം ഗോളടിക്കണമെന്നും താന്‍ ഛേത്രിയെ ഉപദേശിക്കുമായിരുന്നുവെന്ന് ബൂട്ടിയ പറഞ്ഞു. നിങ്ങള്‍ക്ക് ഒന്നോ രണ്ടോ അവസരങ്ങള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ 10 അവസരം വരെ ഗോളടിക്കാന്‍ ലഭിച്ചേക്കാം. പക്ഷേ നിങ്ങളത് ചെയ്തു കൊണ്ടേയിരിക്കണം”
സാങ്കേതികമായും മാനസികമായും മികച്ച സ്‌ട്രൈക്കര്‍മാര്‍ വികസിക്കണമെന്ന് ബൂട്ടിയ പറഞ്ഞു. “കാരണം, ഗോള്‍ കീപ്പറെ മറികടന്ന് പന്തിനെ വലയിലെത്തിക്കാന്‍ ഒരു സെക്കന്റിന്റെ ചെറിയൊരു അംശം സമയമേ ലഭിക്കുകയുള്ളൂ.”
ഗോളുകള്‍ അടിക്കാന്‍ പറ്റാത്തപ്പോള്‍ എന്ത് ചെയ്യണമെന്ന് സ്‌ട്രൈക്കര്‍മാര്‍ പതിവായി എന്നോട് വന്ന് ചോദിക്കാറുണ്ടെന്ന് ബൂട്ടിയ പറഞ്ഞു.
“റൊണാള്‍ഡോയെയോ മെസ്സിയെയോ നോക്കൂ. അവര്‍ക്ക് 3-4 പ്രതിരോധ നിരക്കാരെ മറികടന്ന് പോകാന്‍ പറ്റാറില്ല. പകരം, എല്ലാ വലിയ സ്‌ട്രൈക്കര്‍മാരും പന്തിനായി കാത്ത് നില്‍ക്കുകയും എന്നിട്ട് ഗോള്‍ അടിക്കുകയും ചെയ്യും. ആ ഇന്ദ്രിയം വികസിപ്പിക്കുന്നതിലാണ് എല്ലാം,” ബൂട്ടിയ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ പരിശീലകനായ റുസ്തം അക്രമോവ് ആണ് തന്നെ മധ്യ നിരയില്‍ നിന്നും സ്‌ട്രൈക്കറാക്കി മാറ്റിയെടുത്തതെന്ന് ബൂട്ടിയ പറഞ്ഞു.
Read in English: ‘Sixth sense’ a must to be a successful striker: Bhaichung Bhutia