ദുബായ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേയും സ്‌പാനിഷ് ലീഗിലേയുമെല്ലാം ഇഷ്ട താരങ്ങളേയും ടീമുകളേയും ഒരു നോക്ക് കാണാനും അവരോടൊത്ത് ഒരു ഫോട്ടോയെടുക്കാനും ആഗ്രഹിച്ച് നടക്കുന്ന ഒരുപാട് പേര്‍ നമ്മുടെ കേരളത്തിലുമുണ്ട്. അത്തരക്കാര്‍ക്ക് ഒരുപക്ഷെ കട്ട അസൂയ തോന്നാം ഈ ആറ് വയസുകാരനോട്. ആശാന്‍ നേരില്‍ കണ്ടതും സംസാരിച്ചതും ഒപ്പം നിന്നു പടമെടുത്തതും വെറുമൊരു താരത്തെയല്ല ഇംഗ്ലണ്ടിന്റേയും ലിവര്‍പൂളിന്റേയും ഇതിഹാസ താരമായ സ്റ്റീവന്‍ ജെറാര്‍ദിനെയാണ്.


കണ്ടെന്നും സംസാരിച്ചെന്നും പറഞ്ഞാല്‍ മതിയാകില്ല, ഇതിഹാസ താരവുമായി അഭിമുഖം നടത്തിയിരിക്കുകയാണ് മലപ്പുറത്തുകാരനായ ഈ ആറ് വയസുകാരന്‍. ഇസിന്‍ ഹാഷ് എന്ന കൊച്ചു പയ്യനാണ് ആ ഭാഗ്യവാന്‍. ലിവര്‍പൂളിന്റെ ഫാന്‍സ് ക്ലബായ എല്‍എഫ്സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബായില്‍ എത്തിയതായിരുന്നു ലിവര്‍പൂളിന്റെ ഇതിഹാസതാരം.


വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് ജെറാര്‍ദുമായുളള അഭിമുഖത്തിനായി ഇസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായാണ് ഇസിന്‍ അഭിമുഖത്തിലെത്തുന്നത്. ഇതിന്റെ ടീസര്‍ പുറത്ത് വന്നിട്ടുണ്ട്. പൂർണ വീഡിയോയും ഉടനെ തന്നെ എത്തും.

നിലമ്പൂര്‍ മൂത്തേടം സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് കെജി വിദ്യാര്‍ഥിയായ ഐസിന്‍. യുഎഇയിലെ പ്രമുഖ കിഡ് മോഡല്‍ കൂടിയാണ് ദുബൈയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാഷ് ജവാജിന്റെ മകന്‍ ഐസിന്‍. ഐകിയ, ഡു മൊബൈല്‍, പീഡിയഷുവര്‍, ബേബി ഷോപ്, കാപ്രിസണ്‍ ജൂസ് തുടങ്ങിയ ഒരു ഡസനിലേറെ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ