ഓസ്‌ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ആറ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് എസ്‌യുവിഎസ് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ആറ് യുവതാരങ്ങൾക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം.

Read More: ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം: മത്സരക്രമം, സമയം എന്നിവ അറിയാം

ഓപ്പണർ ബാറ്റ്‌സ്‌മാൻ ശുഭ്‌മാൻ ഗിൽ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജൻ, നവ്‌ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്രയുടെ അപ്രതീക്ഷിത സമ്മാനം. ഇതിൽ ഷാർദുൽ താക്കൂർ ഒഴികെയുള്ള അഞ്ച് പേരും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്ക്കായി ആദ്യമായി കളത്തിലിറങ്ങിയത്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്. അസാധ്യമായവയെ സ്വപ്‌നം കാണുകയും അവ നേടുകയും ചെയ്യണമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി 13 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് സിറാജ്. ഗാബ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഷാർദുൽ താക്കൂറും വാഷിങ്ടൺ സുന്ദറും നിർണായക പ്രകടനം കാഴ്‌ചവച്ചു. ശുഭ്‌മാൻ ഗില്ലിന്റെ ബാറ്റിങ്ങും ടി.നടരാജന്റെ ബോളിങ്ങും ശ്രദ്ധിക്കപ്പെട്ടു.

Read in English: Six India cricketers get SUVs from Anand Mahindra after historic win in Australia

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook