scorecardresearch

5000 ഡോളർ സമ്മാനത്തുക കളിച്ച സ്റ്റേഡിയത്തിലെ ജീവനക്കാർക്ക് സമർപ്പിച്ച് സിറാജ്

5000 അമേരിക്കൻ ഡോളർ വരുന്ന തന്റെ സമ്മാനത്തുക കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിച്ചു

5000 അമേരിക്കൻ ഡോളർ വരുന്ന തന്റെ സമ്മാനത്തുക കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിച്ചു

author-image
Sports Desk
New Update
mohammed siraj, mohammed siraj prize money, mohammed siraj final man of the match, mohammed siraj prize money to ground staff, india vs sri lanka, india vs sri lanka asia cup, india vs sri lanka asia cup 2023 final, asia cup news

Siraj dedicates $5000 Player of the Match prize money to Sri Lankan ground staff after India’s Asia Cup win

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലിലെ 'പ്ലെയർ ഓഫ് ദി മാച്ച് അവാർഡ്' നേടിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്, തനിക്ക് ലഭിച്ച സമ്മാനത്തുക കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിച്ചു.

Advertisment

'അവരുടെ പ്രയത്‌നമില്ലാതെ ടൂർണമെന്റ് മുന്നോട്ട് പോകുമായിരുന്നില്ല. അവർ വളരെയധികം ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,' അവാർഡ് സമർപ്പിച്ചു കൊണ്ട് സിറാജ് പറഞ്ഞു.

5,000 ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ) ആണ് അവാർഡിനുള്ള സമ്മാനത്തുക. കൊളോമ്പോയിലെ അതിതീവ്ര മഴ കണക്കിലെടുത്ത് ഏഷ്യാ കപ്പ് ഷെഡ്യൂൾ അനുസരിച്ച് മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ ആർ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. എസിസിയും എസ്‌എൽസിയും കാൻഡിയിലെയും കൊളംബോയിലെയും ഗ്രൗണ്ട് സ്റ്റാഫിന് 50,000 ഡോളർ അഥവാ 41.54 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റ് കൊളംബോയ്ക്ക് പുറത്തേക്ക് മാറ്റാൻ എസിസി ആലോചിച്ചിരുന്നുവെങ്കിലും തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാൻഡിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതിന് ശേഷം, ബോർഡ് ഫൈനലിനായി റിസർവ് ഡേ ചേർത്തിരുന്നു.

Advertisment

ഇന്നലെ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ 6/21 എന്ന റെക്കോർഡ് സ്‌പെല്ലിന് സിറാജിന് 'മാൻ ഓഫ് ദ മാച്ച്' ലഭിച്ചു.

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: