പാ​രിസ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണിൽ പി.വി.സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ക്വാ​ർ​ട്ട​ർ ഫൈനലിൽ ഇടം പിടിച്ചു. അ​തേ​സ​മ​യം, സൈ​ന നെ​ഹ്‌​വാ​ളും സാ​യ് പ്ര​ണീ​തും വ​നി​താ ഡ​ബി​ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്ഡി സ​ഖ്യ​വും രണ്ടാം റൗണ്ടിൽ പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് കനത്ത തി​രി​ച്ച​ടി​യാ​യി.

വ​നി​താ സിം​ഗി​ൾ​സി​ൽ സി​ന്ധു ജ​പ്പാ​ന്‍റെ സ​യ​ക ത​ക​ഹ​ഷി​യെ ആണ് തോ​ൽ​പ്പിച്ചത്. സ്കോർ: 21-14, 21-13. ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ യു​ഫെ​യാ​ണ് സൈനയുടെ എ​തി​രാ​ളി. ഹോ​ങ്കോങ്ങി​ന്‍റെ വോങ് വിങ് കി ​വി​ൻ​സ​ന്‍റി​നെ തകർത്താണ് ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 21-19, 21-17.

ജപ്പാന്റെ അ​കാ​നെ യാ​മ​ഗു​ച്ചിയാണ് 9-21, 21-23 എ​ന്ന സ്കോ​റി​ന് സൈ​ന​യെ തോ​ൽ​പ്പി​ച്ചത്. പു​രു​ഷ സിം​ഗി​ൾ​സി​ൽ പ്ര​ണീ​ത് കെ​ന്‍റ നി​ഷി​മോ​ട്ട​യോ​ടും (13-21, 17-21) വ​നി​താ ഡ​ബി​ൾ​സി​ൽ അ​ശ്വി​നി-​സി​ക്കി സ​ഖ്യം 16-21, 14-21 സ്കോ​റി​ന് മി​സാ​ക്കി-​അ​യ​ക സ​ഖ്യ​ത്തോ​ടും പ​രാ​ജ​യ​പ്പെ​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook