/indian-express-malayalam/media/media_files/2025/12/23/shubman-gill-sanju-samson-k-srikanth-and-sunil-gavaskar-2025-12-23-20-33-49.jpg)
Shubman Gill Twenty20: ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. വൈസ് ക്യാപ്റ്റനായ ഗില്ലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി സഞ്ജു സാംണിനെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ ഉയർന്നു. സുനിൽ ഗാവസ്കറെ മാറ്റി കെ ശ്രീകാന്തിനെ കൊണ്ടുവന്നത് പോലെ എന്നാണ് ഡബ്ല്യു വി രാമൻ ഈ മാറ്റത്തെ വിശേഷിപ്പിച്ചത്.
എൺപതുകളിൽ ശ്രീകാന്ത് ഇന്ത്യയുടെ ഓപ്പണറുടെ റോളിൽ കത്തിക്കയറിയിരുന്നു. ഇന്ത്യയുടെ ഇതിഹാസ ബാറ്റർമാരിലൊരാളായാണ് സുനിൽ ഗാവസ്കറെ കണക്കാക്കുന്നത്. സഞ്ജുവിനേയും ഗില്ലിനേയും ശ്രീകാന്തിനോടും ഗാവസ്കറിനോടും താരതമ്യപ്പെടുത്തിയാണ് ഡബ്ല്യു വി രാമന്റെ വാക്കുകൾ.
"ഒരു തെറ്റും ചെയ്തിട്ടല്ല ഗില്ലിനെ മാറ്റിയത്. ഗില്ലിന് സമീപമുള്ള മറ്റ് ചില കളിക്കാർ ഗില്ലിനേക്കാൾ ആക്രമിച്ച് കളിക്കുന്നവരാണ്. ഇന്നത്തെ ട്വന്റി20 ക്രിക്കറ്റ് ആവശ്യപ്പെടുന്നത് അതാണ്. ട്വന്റി20 ഫോർമാറ്റിന് വേണ്ടി സുനിൽ ഗാവസ്കറെ മാറ്റി കെ ശ്രീകാന്തിനെ കൊണ്ടുവന്നത് പോലെ. ഇവരിൽ ആരാണ് ആ ഫോർമാറ്റിൽ നല്ല ബാറ്റർ എന്ന് എല്ലാവർക്കും അറിയാം," ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോൾ ഡബ്ല്യു വി രാമൻ പറഞ്ഞു.
Also Read: india T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്
"ട്വന്റി20 ഫോർമാറ്റിന് അനുയോജ്യരായ കളിക്കാർ വേറെയുള്ളപ്പോൾ പിന്നെ എന്തിനാണ് ആ ഘട്ടത്തിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി കൊണ്ടുവന്നത് എന്ന് മനസിലാവുന്നില്ല. കളിക്കാരുടെ ജീവിതത്തിൽ വൈകാരികതയ്ക്ക് സ്ഥാനമില്ല എന്നായിരിക്കും ഞാൻ കോച്ച് ആയിരുന്നു എങ്കിൽ ഗില്ലിനോട് പറയുക. ഏതെങ്കിലും ബാറ്റർക്ക് താഴെയാണ് താൻ എന്ന തോന്നൽ ഒരു നിമിഷം പോലും ഗില്ലിന്റെ മനസിൽ വരാൻ പാടില്ല," രാമൻ വ്യക്തമാക്കി.
Also Read: സെലക്ടർമാർ മാത്രമല്ല, ടീം മാനേജ്മെന്റും ഗില്ലിനെതിരെ തിരിഞ്ഞിട്ടുണ്ടാവും: ആർ അശ്വിൻ
മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻസി ഗില്ലിന്റെ കൈകളിലേക്ക് നൽകുക ലക്ഷ്യമിട്ടാണ് താരത്തെ വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഒരു വർഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് വിട്ടുനിന്നതിന് ശേഷമുള്ള ഗില്ലിന്റെ തിരിച്ചുവരവായിരുന്നു അത്. എന്നാൽ വൈസ് ക്യാപ്റ്റനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് ഒടുവിൽ സെലക്ടർമാരെത്തി.
Read More: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us