രോഹിത് ശർമയും (26), ശുഭ്മാൻ ഗില്ലും (50) ചേർന്നുള്ള 70 റൺസിന്റെ കൂട്ടുകെട്ട് ഓസീസിനെതിരായ മുന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നു. ഓസ്‌ട്രേലിയയുടെ 338 റൺസ് പിന്തുടർന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 27 ആം ഓവറിൽ മാത്രമാണ്. ഒരു പതിറ്റാണ്ടിനിടെ എവേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഓപ്പണിംഗ് പാർട്നർഷിപ്പ് പുറത്താകാതെ ഇത്രയും ഓവർ ക്രീസിൽ നിന്നത് ഇതാദ്യമായാണ്.

രോഹിത് ഒതുങ്ങിയ നിലയിൽ തുടങ്ങിയപ്പോൾ ഗിൽ തന്റെ ആദ്യ ടെസ്റ്റ് അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. പിന്നീട് അഹിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയുമാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ക്രീസിൽ. 45 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ. ഓസീസിന്റെ സ്കോറിൽ നിന്ന് 242 റൺസ് പിന്നിലാണ് അത്.

Read More: ഇന്ത്യൻ താരങ്ങൾക്കൊപ്പം വിരുന്ന്, ടിക്കറ്റിന് 31,000 രൂപ; ഒടുവിൽ സംഭവിച്ചത്

രോഹിത്തിന്റെയും ഗില്ലിന്റെയും 70 റൺസ് പങ്കാളിത്തത്തിന് പല റെക്കോർഡുകളും തകർക്കാനായിട്ടുണ്ട്.

  • 2010ലെ സെഞ്ചൂറിയൻ ടെസ്റ്റ് മത്സരത്തിന് ശേഷം ഏഷ്യയ്ക്ക് പുറത്ത് ഇന്നിംഗ്സിൽ 20ൽ അധികം ഓവർ കളിക്കുന്ന ഇന്ത്യയുടെ ആദ്യ ഓപ്പണിംഗ് സഖ്യമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും.
  • കഴിഞ്ഞ 14 ഇന്നിംഗ്‌സുകളിൽ ഇന്ത്യക്ക് ആദ്യമായാണ് 50 റൺസിലധികം ഓപ്പണിംഗ് സഖ്യത്തിൽനിന്ന് നേടാനായത്.
  • കഴിഞ്ഞ 7 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണർമാർ ആദ്യമായാണ് ആദ്യ 50 റൺസിൽ കൂടുതൽ സ്കോർ ചെയ്യുന്നത്.
  • ഏഷ്യയ്ക്ക് പുറത്ത് അമ്പത് റൺസ് നേടിയ നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണറായി ശുഭ്മാൻ ഗിൽ മാറി. രവി ശാസ്ത്രി (ഇംഗ്ലണ്ട്, 1982), മാധവ് ആപ്‌തെ (vs WI, 1952/53), പൃഥ്വി ഷാ (vs NZ, 2019/20) എന്നിവയാണ് ഈ പട്ടികയിൽ ഗില്ലിനു മുന്നിൽ.
  • ഓസ്‌ട്രേലിയയിൽ അമ്പത് റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഓപ്പണറാണ് ഗിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook