scorecardresearch

Shubman Gill: "സ്കൂളിൽ പോയി ക്യാപ്റ്റൻസി പഠിച്ചിട്ട് വരൂ; കുൽദീപിനേയും ജഡേജയേയും ഗില്ലിന് വിശ്വാസമില്ല"

Shubman Gill Captaincy: കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും മുൻപ് മീഡിയം പേസറായ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്ന ഗില്ലിന്റെ തീരുമാനം കളി കൈവിടാൻ കാരണമായതായി ഇരുവരും പറയുന്നു

Shubman Gill Captaincy: കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും മുൻപ് മീഡിയം പേസറായ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്ന ഗില്ലിന്റെ തീരുമാനം കളി കൈവിടാൻ കാരണമായതായി ഇരുവരും പറയുന്നു

author-image
Sports Desk
New Update
Shubman Gill against New Zealand

Source: Indian Cricket Team, Instagram

india vs New Zealand ODI: ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പര 2-1ന് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും നേർക്കുള്ള വിമർശനം ശക്തം. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസി പാക്കിസ്ഥാന്റെ ഷാൻ മസൂദിന്റേത് പോലെ എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് പാക്കിസ്ഥാൻ മുൻ താരങ്ങളായ ബാസിത് അലിയും കമ്രാൻ അക്മലും. 

Advertisment

ശുഭ്മാൻ ഗില്ലിൽ നിന്ന് വന്ന തന്ത്രപരമായ പിഴവുകൾ ആണ് പാക്കിസ്ഥാൻ മുൻ താരങ്ങളായ ഇരുവരും ദ് ഗെയിം പ്ലാൻ എന്ന ഷോയിൽ വിമർശിക്കുന്നത്. കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും മീഡിയം പേസറായ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്ന ഗില്ലിന്റെ തീരുമാനം കളി കൈവിടാൻ കാരണമായതായി ഇരുവരും പറയുന്നു. 

Also Read: സിംഹാസനം തിരിച്ചുപിടിച്ച് 'കിംഗ്' കോലി; ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാമൻ

പാക്കിസ്ഥാൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ആയ കമ്രാൻ അക്മലിന്റെ പ്രതികരണം ഇങ്ങനെ, "കളി നിയന്ത്രിക്കാൻ ഒരു ക്യാപ്റ്റന് സാധിക്കണം. തുടക്കത്തിൽ വിക്കറ്റ് ലഭിച്ചാൽ പിന്നെ സ്പെഷ്യലിസ്റ്റ് ബോളർമാരെ കൊണ്ടുവന്നാണ് ആക്രമിക്കേണ്ടത്. ആ സമയം ഒരു വിക്കറ്റ് കൂടി ഇന്ത്യക്ക് വീഴ്ത്താനായിരുന്നു എങ്കിൽ ന്യൂസിലൻഡിന് 225-250 എന്ന സ്കോറിന് മുകളിൽ പോകാൻ സാധിക്കില്ലായിരുന്നു."

സ്കൂളിൽ പോയി ക്യാപ്റ്റൻസി പഠിച്ചിട്ട് വരു എന്ന് പറഞ്ഞാണ് ബാസിത് അലിയുടെ ഇന്ത്യൻ ക്യാപ്റ്റന് നേരെയുള്ള പരിഹാസം. ബാസിത് അലിയുടെ വാക്കുകൾ ഇങ്ങനെ, "പിച്ചിന് പുറത്ത് നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ നോക്കിയല്ല ക്യാപ്റ്റൻ തീരുമാനങ്ങൾ സ്വീകരിക്കേണ്ടത്. ഞാൻ ആണെങ്കിൽ പറയുക സ്കൂളിൽ പോയി ക്യാപ്റ്റൻസി പഠിച്ചിട്ട് വരൂ എന്നാവും."

Also Read: ശിഖർ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആരാണ് സോഫി ഷൈൻ?

"ഏതാനും സിക്സുകൾ വഴങ്ങിയതിന് ശേഷം കുൽദീപിന് ഒരു വിക്കറ്റ് വീഴ്ത്താനായി എന്ന് കരുതുക. അത് കുൽദീപിന്റെ ജയമായി മാറിയാനെ. എന്നാൽ മൂന്ന് ഓവർ കഴിഞ്ഞപ്പോൾ കുൽദീപിനെ മാറ്റി. പിന്നെ മിച്ചലും ഫിലിപ്സും ചേർന്നുള്ള കൂട്ടുകെട്ട് 150 കടന്നതിന് ശേഷം ആണ് കുൽദീപിനെ തിരികെ കൊണ്ടുവരുന്നത്. കുൽദീപിലും രവീന്ദ്ര ജഡേജയിലും ക്യാപ്റ്റന് വിശ്വാസമില്ലാത്തത് പോലെ ആയിരുന്നു," ബാസിത് പറഞ്ഞു.

Also Read: ദ ഹൺഡ്രഡ് 2026; സ്മൃതി മന്ദാനയെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്

കുൽദീപും ജഡേജയും ആറ് ഓവർ മാത്രം എറിഞ്ഞപ്പോൾ മറുവശത്ത് ന്യൂസിലൻഡ് സ്പിന്നർ 10 ഓവർ എറിഞ്ഞതും ഇവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഹർഷിത് റാണ കൂടുതൽ റൺസ് വഴങ്ങിയിട്ടും ഗിൽ 10 ഓവറും നൽകി എന്നും കമ്രാൻ അക്മലും ബാസിത് അലിയും പറഞ്ഞു.

Read More: 'നമ്മുടെ പെൺപടയെ പോലെ ചെക്കന്മാരും അത്ര മോശമൊന്നും അല്ല'; ത്രില്ലടിപ്പിച്ച് വിഡിയോ

Virat Kohli Subhmann GIll India Vs New Zealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: