പ്രിറ്റോ​റി​യ: ശ്രേ​യ​സ് അ​യ്യ​റു​ടെ തകർപ്പൻ സെ​ഞ്ചു​റിയുടെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര കിരീടം ഇ​ന്ത്യ എ ടീം ചാമ്പ്യൻമാരായി. 7 വിക്കറ്റിനാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ തകർത്തത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 268 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ശ്രേ​യ​സ് അ​യ്യ​രും (140) വി​ജ​യ് ശ​ങ്ക​റും (72) ചേ​ർ​ന്ന് അ​നാ​യാ​സം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ശ്രേയസ്സ് അയ്യരാണ് കളിയിലെ താരം.

നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫ​ർ​ഹാ​ൻ ബെ​ഹാ​ർ​ദി​ന്‍റെ സെ​ഞ്ചു​റി​യുടേയും (101) ദ്വാ​നി പ്രെ​ട്രോ​റി​യ​സി​ന്‍റെ (58) അ​ർ​ധ​സെ​ഞ്ചു​റി​യു​ടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 267 റൺസ് എടുത്തത്. ഇ​ന്ത്യ​യു​ടെ ശാ​ർ​ദു​ൽ താ​ക്കൂ​ർ മൂ​ന്നും സി​ദ്ദാ​ർ​ഥ് കൗ​ൾ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ഏ​ഴ് ഓ​വ​ർ എ​റി​ഞ്ഞെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. ഏ​ഴോ​വ​റി​ൽ 53 റ​ൺ​സാ​ണ് ബേ​സി​ൽ വി​ട്ടു​കൊ​ടു​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ സ​ഞ്ജു വി. ​സാം​സ​ണും (12) ക​രു​ൺ നാ​യ​രും (4) പെ​ട്ടെ​ന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ തകർത്തടിച്ച ശ്രേയസ്സ് അയ്യർ ദക്ഷിണാഫ്രിക്കൻ ബോളർമാരെ തളർത്തി. 131 പന്തുകൾ നേരിട്ട താരം 11 ഫോറുകളും 4 സിക്സറുകളുടെയും അകമ്പടിയോടെ 140 റൺസാണ് നേടിയത്. 86 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 72 റൺസാണ് വിജയ് ശങ്കർ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ