മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ഇന്ത്യൻ എ ടീമിനെ നയിക്കുന്നത്. അതേസമയം, മലയാളി താരം സഞ്ജു വി.സാംസണ് ടീമിൽ ഇടംപിടിക്കാനായില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്. ഇതില്‍ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയ ബേസില്‍ തമ്പി ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനം നടത്തിയിരുന്നു. ഒക്ടോബര്‍ ആറിന് വിശാഖപട്ടണത്താണ് ഏകദിന പരമ്പര തുടങ്ങുന്നത്.
ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ, പൃഥ്വി ഷാ, മാന്യാക്ക് അഗർവാൾ, ദീപഖ് ഹൂഡ, സുഹ്ബാൻ ഗില്ല്, ശ്രീവാസ്തവ് ഗോസ്വാമി, ഷഹബാസ് നദീം, കരൺ ശർമ്മ, വിജയ് ശങ്കർ, ഷാർദ്ദൂൽ ഠാക്കൂർ, സിഥാർഥ് കൗൾ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി.