മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ഇന്ത്യൻ എ ടീമിനെ നയിക്കുന്നത്. അതേസമയം, മലയാളി താരം സഞ്ജു വി.സാംസണ് ടീമിൽ ഇടംപിടിക്കാനായില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്. ഇതില്‍ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎല്ലിലെ ഭാവി വാഗ്‌ദാനത്തിനുള്ള പുരസ്‌കാരം നേടിയ ബേസില്‍ തമ്പി ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനം നടത്തിയിരുന്നു. ഒക്ടോബര്‍ ആറിന് വിശാഖപട്ടണത്താണ് ഏകദിന പരമ്പര തുടങ്ങുന്നത്.

ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ, പൃഥ്വി ഷാ, മാന്യാക്ക് അഗർവാൾ, ദീപഖ് ഹൂഡ, സുഹ്ബാൻ ഗില്ല്, ശ്രീവാസ്തവ് ഗോസ്വാമി, ഷഹബാസ് നദീം, കരൺ ശർമ്മ, വിജയ് ശങ്കർ, ഷാർദ്ദൂൽ ഠാക്കൂർ, സിഥാർഥ് കൗൾ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ