മുംബൈ: രഞ്ജി ട്രോഫി ടൂർണമെന്റിൽ റെയിൽവേസിനെതിരേ മുംബൈ നിരയിൽ കളിക്കാതിരുന്ന  ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ശിവം ദുബെയ്ക്കുമെതിരെ വിമർശനം. ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഇരുവരും കളിക്കാതിരുന്നത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. മുതിർന്ന താരങ്ങൾ ഉൾപ്പടെ ഇരുവരുടെയും അസാനിധ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.

ഡിസംബർ 25നാണ് മുംബൈ – റെയിൽവേയ്സ് മത്സരം ആരംഭിച്ചത്. ഡിസംബർ 22ന് അവസാനിച്ച വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് ശേഷം മൂന്നാം ദിവസമാണ് മത്സരം ആരംഭിച്ചത്. ജനുവരി അഞ്ചിന് ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം വരെ എന്തായാലും മത്സരം നീളില്ലായിരുന്നു. ഈ സാഹചര്യത്തിൽ ശിവം ദുബെയ്ക്കും ശ്രേയസ് അയ്യർക്കും മുംബൈയ്ക്കുവേണ്ടി കളിക്കാമായിരുന്നുവെന്നാണ് പ്രധാന വാദം.

Also Read: ഇന്ത്യയില്‍ സുരക്ഷിതത്വമില്ല, രാജ്യാന്തര ക്രിക്കറ്റ് നടത്തരുത്: ജാവേദ് മിയാന്‍ദാദ്

മത്സരത്തിൽ മുംബൈ ദയനീയ തോൽവി കൂടി ഏറ്റുവാങ്ങിയതോടെ വിമർശനം കടുത്തു. മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുൾപ്പടെയുള്ളവരാണ് ഇതിനെതിരെ രംഗത്തെത്തിയത്. വിൻഡീസിനെതിരായ മത്സരങ്ങളിൽ കളിച്ച ശാർദുൽ ഠാക്കൂർ റെയിൽവേയിസിന് വേണ്ടി കളിച്ചതും ശ്രദ്ധേയമായി. എന്നാൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന ശിവം ദുബെ എന്തിനാണ് വിശ്രമം എടുത്തതെന്നാണ് ചോദ്യം.

സംഭവത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനും താരങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രഞ്ജിയിൽ ഇനിയുള്ള മത്സരങ്ങളും ദുബെയ്ക്കും ശ്രേയസിനും നഷ്ടമാകുമെന്നതിനാൽ വിശദീകരണം ലഭിച്ചശേഷം താരങ്ങളെ ടീമിലേക്ക് പരിഗണിക്കാനാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook