കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഇന്ത്യൻ ടീമിൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ശ്രേയസ് അയ്യർ. ബാറ്റ്സ്മാൻമാരുടെ ബാഹുല്യമുള്ള ഇന്ത്യൻ ടീമിൽ കഴിഞ്ഞ കുറേനാളായുള്ള ആശങ്കയായിരുന്നു ആര് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യും എന്നത്. ഇപ്പോൾ അക്കാര്യത്തിലും ഒരു തീരുമാനമായി. നാലാം നമ്പറിൽ ഇന്ത്യൻ നായകന് വിശ്വസിച്ചു ഇറക്കാൻ പറ്റിയ താരമാണ് താനെന്ന് ഇന്ത്യയുടെ യുവതാരം ശ്രേയസ് അയ്യർ തെളിയിച്ചു.
Read Also: ‘ഹാപ്പി ബർത്ത്ഡേ ബേബി’; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയത് അയ്യരാണ്. 107 പന്തിൽ നിന്ന് 103 റൺസാണ് അയ്യർ നേടിയത്. 11 ഫോറും ഒരു സിക്സും അടക്കമാണ് അയ്യരുടെ സെഞ്ചുറി. കരിയറിലെ 16-ാം ഏകദിന മത്സരത്തിലാണ് ശ്രേയസ് അയ്യർ ആദ്യ മൂന്നക്കം തികയ്ക്കുന്നത്. ഇതുവരെ ഏഴ് അർധ സെഞ്ചുറികൾ അയ്യർ നേടിയിട്ടുണ്ട്.
Read Also: കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി മഞ്ജു; രാജകീയ വരവേൽപ്പ്, വീഡിയോ
ഏകദിനത്തിലും ടി20 യിലും വളരെ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ ഇതുവരെ ഇന്ത്യയ്ക്കുവേണ്ടി നടത്തിയത്. അതിനാൽ തന്നെ രണ്ട് ഫോർമാറ്റിലെയും ഒഴിവാക്കാനാകാത്ത സാന്നിധ്യമാകുകയാണ് അയ്യർ. ഇതുവരെയുള്ള അയ്യറുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ 88 ആണ്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു അത്.