/indian-express-malayalam/media/media_files/2025/11/11/shreyas-iyer-injury-2025-11-11-19-19-28.jpg)
Photograph: (Source: X)
നവംബർ 30ന് ആരംഭിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് നഷ്ടമായേക്കും എന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടയിലേറ്റ ഗുരുതര പരുക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ ശ്രേയസിന് ഇനിയും സമയം വേണ്ടിവന്നേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നത്.
ശ്രേയസ് അയ്യരുടെ ഫിറ്റ്നസ് സംബന്ധിച്ച വിവരങ്ങൾ സെലക്ഷൻ കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് ശ്രേയസിന് പരിക്കിൽ നിന്ന് പൂർണമായും മുക്തനാവാൻ ഒരു മാസത്തിൽ കൂടുതൽ സമയം വേണ്ടിവരും എന്നാണ്. ശ്രേയസിനെ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ട് മാത്രം ഗ്രൗണ്ടിലേക്ക് ഇറക്കിയാൽ മതിയെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ശ്രേയസിന് നഷ്ടമായേക്കും എന്ന് ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. "പരുക്കേറ്റ സമയത്ത് ശ്രേയസിന്റെ ഓക്സിജൻ ലെവൽ 50ലേക്ക് എത്തി. 10 മിനിറ്റോളം ശ്രേയസിന് പരസഹായമില്ലാതെ നിൽക്കാൻ സാധിക്കുന്നുണ്ടായില്ല. മുഴുവൻ ഇരുട്ട് നിറഞ്ഞ അവസ്ഥയിലെത്തിയ ശ്രേയസിന് സാധാരണ നിലയിലേക്ക് എത്താൻ ഏതാനും സമയം വേണ്ടി വന്നു," ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
സിഡ്നിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന് ഇടയിൽ ഡൈവിങ് ക്യാച്ചിന് ശ്രമിക്കുമ്പോഴാണ് ശ്രേയസിന് ഗുരുതരമായി പരിക്കേറ്റത്. പിന്നാലെ അന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസിനെ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ശ്രേയസ് ഐസിയുവിൽ ആണെന്ന വാർത്ത ആരാധകരെ വലിയ ആശങ്കയിലാക്കിയിരുന്നു. എന്നാൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ബിസിസിഐ പ്രസ്താവനയിലൂടെ ആ സമയം അറിയിച്ചു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രണ്ട് ഇന്നിങ്സുകളിൽ ശ്രേയസ് ബാറ്റ് ചെയ്തു. 11, 68 എന്നീ സ്കോറുകൾ ആണ് ശ്രേയസ് കണ്ടെത്തിയത്. പരുക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ശ്രേയസ് അയ്യരെ വലയ്ക്കുന്നുണ്ട്. റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ഇടവേള എടുക്കുന്നതായി ശ്രേയസ് അയ്യർ നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു. ബിസിസിഐ ഇടവേള എടുക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
Read More: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us