ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. മനു ഭാക്കറും സൗരഭ് ചൗദരിയുമാണ് ഈ ഇനത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ചത്. 483.4 പോയിന്റ് നേടയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
നേരത്തെ പത്ത് മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗദരിയാണ് ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചിരുന്നു. ഈ ഇനത്തിലെ ലോകകറെക്കോർഡും ഈ പതിനാറുകാരന്റെ തന്റെ പേരിലായിരിക്കി. 245.0 പോയിന്റുകൾ നേടിയാണ് സൗരഭ് സ്വർണം നേടിയത്.
പത്ത് മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേലയിലൂടെയാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. ഈ ഇനത്തിൽ ലോകറെക്കോർഡും അപൂർവി തിരുത്തിക്കുറിച്ചു. 252.9 പോയിന്റ് നേടിയാണ് അപൂർവ ലോക റെക്കോർഡ് കുറിച്ചത്.