ക്രിക്കറ്റ് മത്സരത്തിൽ സംശയം തീർക്കാനായി ഫീൽഡ് അമ്പയർമാർ ആശ്രയിക്കുന്നത് തേർഡ് അമ്പയറെയാണ്. തേർഡ് അമ്പയർക്കുപോലും സംശയം വന്നാലോ, പിന്നെ രക്ഷയില്ല. ഇത്തരത്തിൽ തീരുമാനം എടുക്കാൻ സാധിക്കാതെ തേർഡ് അമ്പയറെ പോലും കുഴപ്പിച്ചൊരു റൺഔട്ടാണ് പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിൽ ഉണ്ടായത്.

മത്സരത്തിലെ 12-ാമത് ഓവറിലായിരുന്നു സംഭവം. സ്പിന്നർ താബ്രിസ് ഷംസിയുടെ ബോളിൽ സിംഗിളിനായി ഷൊയ്ബ് മാലിക് ഓടി. പക്ഷേ സഹതാരം ഹുസൈൻ തലാത് കുറച്ച് ദൂരം ഓടിയശേഷം തിരികെ ഓടി. അപ്പോഴേക്കും മാലിക് പകുതി ഓടി കഴിഞ്ഞിരുന്നു. മാലിക് തിരിച്ചോടുന്നതിനു മുൻപേ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ സ്റ്റംപ് ഇളക്കി. ഒറ്റ നോട്ടത്തിൽ റൺഔട്ടാണെന്ന് മനസിലാക്കാമെങ്കിലും ഫീൽഡ് അമ്പയർമാർ തീരുമാനത്തിനായി തേർഡ് അമ്പയർക്ക് വിട്ടു.

റൺഔട്ടായെന്നു മനസിലാക്കിയിട്ടും മാലിക് തേർഡ് അമ്പയറുടെ തീരുമാനത്തിനായി കാത്തുനിന്നു. മാലിക്കും തലാതും എൻഡിൽനിന്നും ഏകദേശം ഒരേ അകലത്തിൽ എത്തിയതാണ് അമ്പയറെ കുഴപ്പത്തിലാക്കിയത്. ദീർഘനേരം റീപ്ലേകൾ നോക്കിയശേഷമാണ് മാലിക് ഔട്ടാണെന്ന് തേർഡ് അമ്പയർ വിധി എഴുതിയത്. 16 ബോളിൽനിന്നും 18 റൺസുമായാണ് മാലിക് കളം വിട്ടത്.

shoaibmalik_edit_0 from Not This Time on Vimeo.

മാലിക്കിന്റെ റൺഔട്ട് പക്ഷേ ടീമിന്റെ ജയത്തിനെ ബാധിച്ചില്ല. മത്സരത്തിൽ 27 റൺസിന് പാക്കിസ്ഥാൻ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 141 റൺസ് എടുക്കാനേ സാധിച്ചുളളൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ