പാക് ടീമിന്റെ പ്രകടനത്തെക്കുറിച്ച് ചോദ്യം ഉയർത്തുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് പാക് മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷുഹൈബ് മാലിക്. തന്റെ ട്വിറ്റർ പേജിലൂടെ 2017 സെപ്റ്റംബർ മുതൽ ടി20 യിൽ പാക്കിസ്ഥാന്റെ ജയ പരാജയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് മാലിക് ടീമിനെ പിന്തുണച്ച് രംഗത്തുവന്നത്.
ഐസിസി ടി20 റാങ്കിങ്ങിൽ പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്താണെങ്കിലും ടീമിന്റെ പ്രകടനത്തെ വിമർശിച്ച് മാധ്യമങ്ങളും ക്രിക്കറ്റ് പ്രേമികളും രംഗത്തു വന്നതോടെയാണ് ഷുഹൈബ് കണക്കുകൾ നിരത്തിയത്. 2017 സെപ്റ്റംബർ 15 മുതൽ ഇതുവരെ 20 ടി20 മത്സരങ്ങളാണ് പാക്കിസ്ഥാൻ കളിച്ചത്. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീം തോറ്റത്. 2018 ജനുവരിയിൽ ന്യൂസിലൻഡിനെതിരെയും 2018 ജൂലൈയിൽ ഓസ്ട്രേലിയയ്ക്കുമെതിരെയായിരുന്നു അത്. ബാക്കി 18 മത്സരങ്ങളും വിജയിച്ചു.
Media/people: questioning the team’s leadership, selection, combination, rotation policy, fitness etc etc
Team:
Won
Won
Won
Won
Won
Won
Lost
Won
Won
Won
Won
Won
Won
Won
Won
Lost
Won
Won
Won
WonI’m very proud of the whole team, every single member#PakvsAus #PakistanZindabad
— Shoaib Malik(@realshoaibmalik) October 28, 2018
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ടി20 മത്സരങ്ങളുളള പരമ്പര പാക്കിസ്ഥാൻ നേടിയതിനുപിന്നാലെയാണ് ഷുഹൈബ് മാലിക് ട്വീറ്റ് ചെയ്തത്. ഞായറാഴ്ച നടന്ന മൂന്നാമത്തെ മത്സരത്തിൽ പാക്കിസ്ഥാനെ 33 റൺസിന് പരാജയപ്പെടുത്തിയാണ് പാക് ടീം പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ 18 റൺസ് നേടിയ മാലിക് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമായി. ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തെയാണ് മാലിക് മറികടന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook