സാനിയ മിർസയുടെ ജന്മദിനത്തിൽ ആരാധകർക്കായി മനോഹര ചിത്രം പങ്കുവച്ച് ഷൊയ്ബ് മാലിക്. സാനിയയുടെയും മകൻ ഇസാന്റെയും ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32-ാമത് ജന്മദിന ആഘോഷവേളയിൽനിന്നും പകർത്തിയ ചിത്രങ്ങൾ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്.

”എന്റെ മകൻ പിറന്നിട്ട് 16 ദിവസം തിയകുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,” ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാൾദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Malik with his birthday girl #familytime

A post shared by #1 Cricket Source (@cricketsource) on

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു തങ്ങള്‍ക്ക് ആഗ്രഹം എന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. കുഞ്ഞിന് മിര്‍സ മാലിക് എന്ന് പേരിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആൺകുഞ്ഞാണ് പിറന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ