/indian-express-malayalam/media/media_files/uploads/2018/10/virat-kohli-8.jpg)
പാക് ക്രിക്കറ്റിലെ മികച്ച രണ്ടു താരങ്ങളാണ് ഷുഹൈബ് മാലിക്കും സയീദ് അജ്മലും. ഇരുവരും പാക് ക്രിക്കറ്റ് ടീമിന് ഒഴിച്ചു കൂടാനാവാത്ത താരങ്ങളാണ്. 2017 ചാമ്പ്യൻ ട്രോഫിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മാലിക്കും അജ്മലും വിട്ടുകളഞ്ഞൊരു ക്യാച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറച്ചിരുന്നു. അനായാസേന നേടാനാവുമായിരുന്ന ക്യാച്ച് രണ്ടുപേരും വിട്ടുകളഞ്ഞത് ഇന്ത്യൻ താരങ്ങളെയും അദ്ഭുതപ്പെടുത്തിയിരുന്നു.
2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാനാണ് കപ്പടിച്ചത്. അവാർഡ്ദാന ചടങ്ങിൽ മാലിക്കും സയീദും കോഹ്‌ലിയും യുവരാജും തമ്മിൽ എന്തോ പറഞ്ഞ് ചിരിക്കുന്നതിന്റെ വീഡീയോ പുറത്തുവന്നിരുന്നു. ആ സംഭവം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാലിക്. വോയിസ് ഓഫ് ക്രിക്കറ്റ് ഷോയിലാണ് ആ സംഭവത്തെക്കുറിച്ച് മാലിക് പങ്കുവച്ചത്.
In the latest episode of Voice of Cricket @realshoaibmalik joins @ZAbbasOfficial and narrates what Saeed Ajmal said after the dropped catch, his last wish before retirement, what Sialkot Stallions means to him and much more!
Watch the full episode on YT: https://t.co/VEDTaULMm0pic.twitter.com/dtB5DIxQEW— Cricingif (@_cricingif) October 15, 2018
''അവാർഡ്ദാന ചടങ്ങിൽ ഞാനും സയീദും വിട്ടുകളഞ്ഞ ക്യാച്ചിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. ആ ക്യാച്ചിനെക്കുറിച്ച് പറഞ്ഞാണ് ഞാനും യുവരാജ് സിങ്ങും വിരാട് കോഹ്‌ലിയും ബോളിങ് കോച്ചായ അസ്ഹർ മഹമൂദും ചിരിച്ചത്,'' ഷുഹൈബ് പറഞ്ഞു.
#SpiritOfCricket#CT17#PAKvINDpic.twitter.com/G2wAmKkmxO
— ICC (@ICC) June 18, 2017
ക്യാച്ച് വിട്ടുകളഞ്ഞശേഷം സയീദ് അജ്മൽ എന്താണ് എന്നോട് പറഞ്ഞതെന്ന് കോഹ്‌ലി എന്നോട് ചോദിച്ചു. അതിനു ഞാൻ പറഞ്ഞ മറുപടി, ''ക്രിസ് ഗെയിലിന്റെ ക്യാച്ചായിരുന്നു അത്. ക്യാച്ചെടുക്കാൻ നീ ശ്രമിച്ചുവെങ്കിൽ അവസാന നിമിഷം വിട്ടു കളഞ്ഞതെന്താണെന്ന് ഞാൻ സയീദിനോട് ചോദിച്ചു. ഞാൻ (ഷുഹൈബ് മാലിക്) അവസാന നിമിഷം എങ്ങാനും ക്യാച്ച് വിട്ടു കളഞ്ഞാൽ ഞാൻ പിടിക്കാമെന്നു കരുതി എന്നാണ് അവൻ പറഞ്ഞത്''. ഇത് പറഞ്ഞതു കേട്ടാണ് ഞങ്ങളെല്ലാവരും ചിരിച്ചതെന്ന് ഷുഹൈബ് പറഞ്ഞു.
ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 338 റൺസാണ് പാക്കിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാവട്ടെ 158 റൺസിന് ഓൾഔട്ടായി. 180 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.