ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും കളി മൈതാനങ്ങൾ നിശ്ചമാവുകയും ചെയ്തതോടെ പുതിയൊരു സാമൂഹിക മാധ്യമ സംസ്കാരം താരങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. സഹതാരങ്ങൾക്കൊപ്പവും ഒറ്റയക്കുമൊക്കെയായി തത്സമയം ആരാധകരുമായി സംവദിക്കുന്നതിന് പല ക്രിക്കറ്റ് താരങ്ങളും ലോക്ക്ഡൗൺ കാലഘട്ടം ഉപയോഗിക്കുന്നു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പുറമെ ഹലോയിലും താരങ്ങൾ ലൈവിലെത്തുന്നു. ഇത്തരത്തിലൊരു ഇൻസ്റ്റഗ്രാം ലൈവിലാണ് സ്‌പിന്നിനെതിരെ നന്നായി കളിക്കുന്ന താരം ആരെന്ന് ചോദ്യത്തിന് യുസ്‌വേന്ദ്ര ചാഹൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
Also Read: അന്നേ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു; തീരുമാനത്തിന് പിന്നിൽ ഓസിസ് താരമെന്ന് യുവരാജ്
നിലവിൽ കളിക്കുന്ന താരങ്ങളിൽ സ്‌പിന്നേഴ്സിനെ മികച്ച രീതിയിൽ നേരിടുന്ന താരങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു ചാഹലിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പേരാണ് ആദ്യം ചാഹൽ പറഞ്ഞത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണും നന്നായി സ്‌പിന്നിനെതിരെ കളിക്കുമെന്നും ചാഹൽ പറഞ്ഞു. ഇതോടൊപ്പം ഓസിസ് താരം സ്റ്റീവ് സ്മിത്തിന്റെയും ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെയും പേരാണ് ചാഹൽ തിരഞ്ഞെടുത്തത്.
Also Read: വാതുവയ്പ്പ് കെണി: പാക് താരം ഉമർ അക്മലിന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിലക്ക്
എന്നാൽ ഇതിന് ശേഷമാണ് താരം പാക്കിസ്ഥാൻ താരം ഷൊയ്ബ് മാലിക്കിനെക്കുറിച്ച് ചാഹൽ വാചാലനായത്. 2018ൽ ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ ഷൊയ്ബ് മാലിക് നടത്തിയ പ്രകടനവും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ചാഹൽ സംസാരിച്ചത്.
Also Read: തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും; ധോണി നല്ലൊരു നേതാവ്
“വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും സ്‌പിന്നിനെതിരെ നന്നായി കളിക്കുന്നവരാണ്. സാവധാനം കളിക്കുന്ന വില്യംസണും സ്‌പിന്നർമാർക്ക് വെല്ലുവിളിയാണ്. ജോ റൂട്ടും, സ്മിത്തും നന്നായി സ്‌പിന്നിൽ കളിക്കുന്നവരാണ്. ഏഷ്യ കപ്പിനിടെ ഷൊയ്ബ് മാലിക്കിന് പന്തെറിഞ്ഞിരുന്നു. മികച്ച പന്തുകളിൽ പോലും സിംഗിൾസ് കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതി എനിക്ക് ഇഷ്ടപ്പെട്ടു. സ്‌പിന്നേഴ്സിനെ നേരിടുന്ന കാര്യത്തിൽ സ്മിത്തിനേക്കാൾ മികവ് ഷൊയ്ബ് മാലിക്കിനുണ്ടെന്നു തോന്നുന്നു,” ചാഹൽ പറഞ്ഞു.