/indian-express-malayalam/media/media_files/uploads/2018/10/akthar.jpg)
കറാച്ചി: ഐത്ര മികച്ച ബാറ്റിങ് നിരയാണെങ്കിലും ഷൊയ്ബ് അക്തറെന്ന പേരു കേട്ടാല്‍ വിറച്ചിരുന്നു ഒരുകാലത്ത്. ഇന്ത്യ-പാക് ചിരവൈരത്തിലെ ഏറ്റവും ആവേശകരമായ കാഴ്ച്ചകളിലൊന്നായിരുന്നു അക്തറുടെ പേസും സച്ചിന്റെ ബാറ്റും തമ്മിലുള്ള യുദ്ധം. കാലം പിന്നിട്ടപ്പോള്‍ അക്തര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ് കമന്ററിയിലും ചാനല്‍ ചര്‍ച്ചകളിലുമൊക്കെയായി തിരക്കിലാണ്.
ഇപ്പോഴിതാ ഒരു ട്വീറ്റിന്റെ പേരില്‍ റാവല്‍പിണ്ടി എക്സ്പ്രസിന് ട്വിറ്ററില്‍ പൊങ്കാലയാണ്. സംഗതി പാകിസ്ഥാന്‍ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാള്‍ ആണെങ്കിലും ആത്മപ്രശംസ ഒരല്‍പ്പം കൂടിപ്പോയെന്നാണ് അക്തറിന്റെ ട്വീറ്റ് കണ്ടവര്‍ പറയുന്നത്. സ്വയം ഡോണ്‍ ഓഫ് ക്രിക്കറ്റ് എന്ന വിശേഷിപ്പിച്ചതിനാണ് സോഷ്യല്‍ മീഡിയ അക്തറിനെതിരേ തിരിഞ്ഞത്.
Don of cricket as they called me but never enjoyed hurting people but I must say when I was out there I just ran in for the love of my country & for the people around the world .. pic.twitter.com/be84Y2yYl5
— Shoaib Akhtar (@shoaib100mph) October 7, 2018
'അവരെന്നെ ക്രിക്കറ്റിലെ ഡോണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആരെയും വേദനപ്പിക്കുന്നത് ഞാന്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല. എന്റെ രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്, കൂടാതെ ലോകത്താകമാനമുള്ള ജനങ്ങള്‍ക്കായും', ഇതായിരുന്നു അക്തറിന്റെ ട്വീറ്റ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, അക്തര്‍ അടക്കമുള്ള പാക് ബൗളര്‍മാരെ നിലംപരിശാക്കുന്ന വീഡിയോകളാണ് ക്രിക്കറ്റ് ആരാധകര്‍ അക്തറിന്റെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്യുന്നത്. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലെ പ്രസിദ്ധമായ ഇന്ത്യ-പാക് മത്സരത്തില്‍ അക്തറിന്റെ പന്തുകളെ അടിച്ചു പറത്തുന്ന സച്ചിന്റെ വീഡിയോ ആണ് പോസ്റ്റ് ചെയ്യപ്പെടുന്നവയില്‍ ഏറെയും. അന്ന് 75 പന്തില്‍ നിന്ന് 98 റണ്‍സടിച്ച സച്ചിന്റെ മികവില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു.
How can you forget this gem from @sachin_rt !!
Smashing you my friend.
You were also winning asia cup this time.. pic.twitter.com/jyFgga9EXc— Gautam (@TheMystic19) October 7, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.