ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനാകാൻ തയ്യാറാണെന്ന് അറിയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പായ ഹലോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ബോളിങ് യൂണിറ്റുമായി കൈകോർക്കാൻ താൽപര്യമുണ്ടോയെന്നാണ് അക്തറിനോട് ചോദിച്ചത്. ”ഉറപ്പായും. അറിവ് കൈമാറുകയാണ് എന്റെ ജോലി. ഞാൻ നേടിയ അറിവ് എന്താണോ അത് മറ്റുളളവർക്കും പകർന്നു കൊടുക്കും” അക്തർ പറഞ്ഞു. നിലവിലെ കളിക്കാരെക്കാൾ കൂടുതൽ ആക്രമണകാരികളും വേഗതയേറിയ ബോളർമാരെ താൻ സൃഷ്ടിക്കുമെന്നും അക്തർ പറഞ്ഞു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാൻ തനിക്ക് താൽപര്യമുണ്ടെന്നും അക്തർ വ്യക്തമാക്കി. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കു വേണ്ടി കളിച്ചിട്ടുളള താരമാണ് അക്തർ.

Read Also: ഹിന്ദുവോ, മുസ്‌ലിമോ അല്ല, മനുഷ്യരാവൂ; 3 മാസം കഴിഞ്ഞ് ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ?: അക്തർ

1998 പരമ്പരയിലെ സച്ചിൻ ടെൻഡുക്കറുമായുളള ഇടപെടലിനെക്കുറിച്ചും അക്തർ പങ്കുവച്ചു. ”അന്ന് സച്ചിനെ പരിചയമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേര് എത്രമാത്രം വലുതാണെന്ന് അറിയില്ലായിരുന്നു. ചെന്നൈയിൽ വച്ചാണ് അദ്ദേഹം ഇന്ത്യയിൽ ദൈവമായാണ് അറിയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാക്കാനായത്. ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. 1998 ൽ ഞാൻ അതിവേഗം ബോളെറിഞ്ഞപ്പോൾ ഇന്ത്യയിലെ ആരാധകർ ആഘോഷിക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ എനിക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്,” അക്തർ പറഞ്ഞു.

Read in English: Shoaib Akhtar open to Indian bowling coaching job

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook