ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാക്കിസ്ഥാന് സാധിച്ചട്ടില്ല. എന്നാൽ പലതവണയും വിജയം ഉറപ്പിച്ചടുത്ത് നിന്നാണ് പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയത്. 2003 ലോകകപ്പിലും പാക്കിസ്ഥാൻ അത്തരത്തിൽ ഒരു ജയം പ്രതീക്ഷിച്ചിരുന്നു, എന്നാൽ അവസാന ചിരി ഇന്ത്യയുടേതായി. വർഷങ്ങൾക്കിപ്പുറം ആ തോൽവിയെകുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇതിഹാസ താരം ഷൊയ്ബ് അക്തർ. തന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തുന്ന മത്സരമായിരുന്നു 2003 ലോകകപ്പിലെ ഇന്ത്യ – പാക് പോരാട്ടമെന്ന് അക്തർ പറഞ്ഞു.

“എന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ മത്സരമായിരുന്നു 2003ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം. മികച്ച ബോളിങ് നിരയുണ്ടായിരുന്നിട്ട് പോലും 274 പോലൊരു സ്കോർ പ്രതിരോധിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല,” ഷൊയ്ബ് അക്തർ വീഡിയോയിലൂടെ പറഞ്ഞു.

Also Read: IND vs WI: പരമ്പര തൂത്തുവാരാൻ ഇന്ത്യ; നാണക്കേട് ഒഴിവാക്കാൻ വിൻഡീസ്

മത്സരത്തിന് മുമ്പ് തന്റെ ഇടത് കാലിൽ നാലോ അഞ്ചോ കുത്തിവയ്പ്പ് എടുക്കേണ്ടി വന്നെന്നും അതുകൊണ്ട് തന്നെ അത് മരച്ചുപോയെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ഇന്നിങ്സിൽ പന്തെറിയാൻ വന്നപ്പോഴേ തന്റെ കാൽ മരച്ചിരിക്കുകയാണെന്ന് തനിക്ക് മനസിലായെന്നും അക്തർ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ തനിക്ക് നന്നായി ബോൾ ചെയ്യാൻ സാധിച്ചില്ലെന്നും അക്തർ.

“തുടക്കത്തിൽ ഇന്ത്യൻ ഓപ്പണർമാരായ വീരേന്ദർ സേവാഗും സച്ചിൻ ടെണ്ടുൽക്കറും നന്നായി കളിച്ചു. സച്ചിൻ എനിക്കെതിരെ നന്നായി ബാറ്റ് വീശി. എങ്ങനെ ബ്രേക്ക് ത്രൂ എടുക്കാമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. അതേസമയം നായകൻ വഖാർ യൂനിസ് എന്നെ പുറകോട്ട് വലിച്ചു. ഏറെ കഴിഞ്ഞ ശേഷമാണ് എന്നെ ബോളിങ്ങിലേക്ക് മടക്കി കൊണ്ടുവന്നത്. ഈ സമയം സച്ചിനെ 98 റൺസിന് പുറത്താക്കുകയും ചെയ്തു. എനിക്കത് നേരത്തെ സാധിക്കുമായിരുന്നെന്ന് ഞാൻ ക്യാപ്റ്റനോട് പിന്നീട് പറയുകയും ചെയ്തു,” അക്തർ പറഞ്ഞു.

Also Read: സ്മിത്തും ലിയോണും കരുത്തായി; ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഓസ്ട്രലിയന്‍ വിജയം

“എന്നെ സംബന്ധിച്ചടുത്തോളം അതൊരു കയ്പ്പേറിയ അനുഭവമായിരുന്നു, കാരണം 1999ലും 2003ലും ഞങ്ങൾക്ക് ഇന്ത്യയെ പരാജയപ്പെടുത്താൻ പറ്റിയേനെ. കൂടുതൽ റൺസെടുക്കാനും നന്നായി ബോളിങ് ചെയ്യാനും സാധിച്ചിരുന്നേൽ ജയിക്കാമായിരുന്നു. എന്നാൽ എന്റെ മോശം ഫിറ്റ്നസും വഖാർ യൂനിസിന്റെ മോശം ക്യാപ്റ്റൻസിയും മത്സരം നഷ്ടപ്പെടുത്തി കളഞ്ഞു,” റാവൽപിണ്ട് എക്സ്പ്രസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook