വിശാഖപട്ടണത്തില്‍ ദക്ഷിണാഫിക്കയ്‌ക്കെതിരെ ബാറ്റേന്താന്‍ രോഹിത് ശര്‍മ്മ കളത്തിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തെ വീക്ഷിക്കുകയായിരുന്നു. 176 രണ്‍സെടുത്ത രോഹിത് കേശവ് മഹാരാജിന്‌റെ പന്തിലാണ് പുറത്താവുന്നത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത്തും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 317 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയുടെ യഥാര്‍ഥ കഴിവ് താന്‍ 2013ല്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോള്‍ മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ പറയുന്നത്.
‘രോഹിത്തിനോട് അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ ഒരു G കൂടി ചേര്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. G ഫോര്‍ Great. രോഹിത് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്,’ അക്തര്‍ പറഞ്ഞു.

വിരാട് കോഹ്ലി, സ്റ്റീവന്‍ സ്മിത്ത് തുടങ്ങിയ മികച്ച താരങ്ങള്‍ തങ്ങളുടെ ടീം അംഗങ്ങക്ക് നല്‍കുന്ന പിന്തുണ അവര്‍ക്ക് എത്രത്തോളം ധൈര്യം നേടിക്കൊടുക്കുന്നു എന്നതിന്‌റെയും എത്രത്തോളം സഹായകരമാകുന്നു എന്നതിന്‌റേയും മികച്ച ഉദാഹരണമാണ് രോഹിത് ശര്‍മ്മയെന്നും അവരുടെ നിര്‍ഭയ മനോഭാവവും കഴിവുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അവരെ മികച്ച കളിക്കാരാക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് 1000 റണ്‍സ് നേടുമെന്നും അടുത്തിടെ നടന്ന ആഷസ് പരമ്പരയില്‍ സ്മിത്ത് നേടിയ 774 റണ്‍സ് എന്ന റെക്കോര്‍ഡ് മറി കടക്കുമെന്നും അക്തര്‍ പറഞ്ഞു.

അതേസമയം, പന്ത്രണ്ട് വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റേന്തിയ രോഹിത് ആദ്യമായാണ് ഓപ്പണറായി കളത്തില്‍ ഇറങ്ങുന്നത്. മായങ്ക് അഗവര്‍വാളും രോഹിത് ശര്‍മ്മയും ചേര്‍ന്ന് തകര്‍ത്തത് പതിനഞ്ച് വര്‍ഷം മുമ്പ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും നേടിയ റെക്കോര്‍ഡാണ്. 2004 നവംബര്‍ 20നായിരുന്നു ഈ റെക്കോര്‍ഡ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook