ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഷൊയ്ബ് അക്തർ. ഫെബ്രുവരി 14ന് താൻ ക്രിക്കറ്റിലേയ്ക്ക് മടങ്ങി വരുമെന്നാണ് ഷൊയ്ബ് അക്തറിന്റെ പ്രഖ്യാപനം. ട്വിറ്ററിൽ വീഡിയോ സന്ദേശത്തിൽ വേഗത എന്താണെന്ന് താൻ കാണിച്ച് തരാമെന്നും അക്തർ അവകാശപ്പെടുന്നു. ക്രിക്കറ്റ് ലീഗിലും താൻ പങ്കാളിയാകുമെന്നും കരുതിയിരിക്കാനും അക്തർ മുന്നറിയിപ്പ് നൽകുന്നു.

“ഇപ്പോൾ കുട്ടികളുടെ വിശ്വാസം അവർക്കെല്ലാം അറിയാമെന്നാണ്. അവർക്ക് എന്റെ ബോളിങ് വേഗതയെ വരെ വെല്ലുവിളിക്കാൻ സാധിക്കും. അപ്പോൾ മക്കളെ ഞാൻ കളിയിലേയ്ക്ക് മടങ്ങിയെത്തുന്നു. വേഗതയെന്തെന്നും ഞാൻ കാണിച്ച് തരാം. ലീഗിലും ഞാൻ ഉണ്ടാകും, കരുതിയിരിക്കുക,” അക്തർ വീഡിയോ സന്ദേശത്തിൽ പറയുന്നു.

ഫെബ്രുവരി 14 ആണ് തീയതി, കലണ്ടറിൽ കുറിച്ചിട്ടോളൂ എന്ന കുറിപ്പോട് കൂടിയാണ് ട്വിറ്ററിൽ അക്തർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരംഭിക്കുന്നത് എന്നത് വലിയ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അക്തർ ഏതെങ്കിലും ടീമിന്റെ ഭാഗമാകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

വസിം അക്രം ഷൊയ്ബ് മാലിക്കിന്റെ പോസ്റ്റിന് കമന്റ് ചെയ്തതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. “ഷായ്ബി ഇത് ശരിയ്ക്കും സംഭവിക്കുമോ? നീ തിരികെ വരുന്നുണ്ടോ? ഈ കാലഘട്ടത്തിലേയ്ക്ക് കുട്ടികൾക്ക് നിന്രെ വേഗത അറിയാൻ സാധിക്കട്ടെ.” എന്നാണ് വസിം അക്രത്തിന്റെ കമന്റ്.

ഷൊയ്ബ് മാലിക് ഉൾപ്പടെയുള്ള താരങ്ങളും ഇതിഹാസത്തിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook