scorecardresearch

ഫുള്‍ സ്ലീവിട്ട് വേണം പന്തെറിയാന്‍ എന്നാകും ദാദ പറയുന്നത്; ധവാനോട് യുവി, മറുപടി

ദാദ തന്നോട് എന്താണ് പറയുന്നത് എന്നായിരുന്നു ധവാന്റെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് യുവി നല്‍കിയത്.

ദാദ തന്നോട് എന്താണ് പറയുന്നത് എന്നായിരുന്നു ധവാന്റെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് യുവി നല്‍കിയത്.

author-image
Sports Desk
New Update
Shikhar Dhawan,ശിഖർ ധവാന്‍, Yuvraj Singh,യുവരാജ് സിങ്, Sourav Ganguly,ഗാംഗുലി, IPL,ഐപിഎല്‍, Delhi Capitals,ഡല്‍ഹി ക്യാപിറ്റല്‍സ്, Mumabi Indians, ie malayalam

ഐപിഎല്ലില്‍ മാര്‍ച്ച് 23 ന് തിരശ്ശീല ഉയരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പേരും മുഖവുമെല്ലാം അടുമുടി മാറ്റിയെത്തുന്ന ഡല്‍ഹിയുടെ മുന്നിലും പിന്നിലുമെല്ലാം വമ്പന്മാരാണ്. പരിശീലകനായി എത്തുന്നത് റിക്കി പോണ്ടിങും മുഹമ്മദ് കൈഫും. ഉപദേഷ്ടാവായി സാക്ഷാല്‍ ഗാംഗുലി. ടീമില്‍ ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഇന്ത്യന്‍ യുവമുഖമായി ഋഷഭ് പന്ത്,ശ്രേയസ് അയ്യര്‍ അങ്ങനെ സമ്പന്നമാണ് ഡല്‍ഹി.

Advertisment

Read More: ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

ഇതുപോലെ തന്നെ ആരാധകര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന മറ്റൊരു താരം യുവരാജ് സിങാണ്. ലേലത്തിന്റെ ആദ്യഘട്ടത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന യുവിയെ പിന്നീട് സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സാണ്. യുവിയെ സംബന്ധിച്ചടത്തോളം ഈ സീസണ്‍ ഏറെ നിര്‍ണായകമായണ്. കരിയറിന്റെ അവസാന ദിശയുള്ള ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച വെടിക്കെട്ട് താരത്തിന് തന്റെ കരിയറിന്റെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സീസണായിരിക്കും ഇത്.

Also Read: 'അതിന് യുവിയേക്കാള്‍ മികച്ച ആരുണ്ട്?'; യുവരാജ് ഇത്തവണ തകര്‍ക്കുമെന്ന് രോഹിത്തും സഹീറും

Advertisment

ഇതിനിടെ യുവിയും ഡല്‍ഹി താരം ശിഖര്‍ ധവാനും തമ്മിലുള്ള ട്വിറ്ററിലെ സംസാരം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഡല്‍ഹിയുടെ പരിശീലനത്തിനിടെ എടുത്ത ഗംഗുലിക്കൊപ്പമുള്ള ചിത്രം ധവാന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്നുമാണ് തുടക്കം. ദാദ തന്നോട് എന്താണ് പറയുന്നത് എന്നായിരുന്നു ധവാന്റെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് യുവി നല്‍കിയത്.

publive-image

നീ ഐപിഎല്ലില്‍ പന്തെറിയുന്നുണ്ടെങ്കില്‍ ഫുള്‍ സ്ലീവ് ടിഷര്‍ട്ട് ധരിക്കണമെന്നാണ് ദാദ പറയുന്നത് എന്നായിരുന്നു യുവിയുടെ മറുപടി. ഉടനെ തന്നെ ധവാന്റെ പ്രതികരണവുമെത്തി. താന്‍ ബോളിങില്‍ നിന്നും വിരമിച്ച കാര്യ ഗാംഗുലിക്ക് അറിയില്ലെന്ന് തോന്നുന്നു എന്നായിരുന്നു ധവാന്റെ മറുപടി. ഇരുവരും നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളായിരുന്നു.

Yuvraj Singh Ipl Shikhar Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: