ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് മുരളി വിജിയിയെ ഒഴിവാക്കി. പരിക്ക് ഭേതമാകാത്തതിനെ തുടർന്നാണ് വിജയിയെ ഒഴിവാക്കിയത്. ഇടങ്കയ്യൻ ബാറ്റ്സ്മാൻ ശിഖർ ധവാനാണ് വിജയിയുടെ പകരക്കാരൻ.

കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ഇടയിലാണ് വിജയ്ക്ക് പരിക്കേറ്റത്. കൈക്കുഴയ്ക്ക് ഏറ്റ പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ കളിക്കാനും വിജയിക്ക് സാധിച്ചിരുന്നില്ല. പരിശീലനത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പൂർണ്ണമായും കായികക്ഷമത വീണ്ടെടുക്കാൻ വിജയിക്ക് സാധിച്ചില്ല.

. നേരത്തെ ബിസിസിഐ പ്രഖ്യാപിച്ച ടീമിൽ നിന്ന് മലയാളിയായ കരുൺ നായരെ ഒഴിവാക്കിയിരുന്നു. കരുണിന് പകരം രോഹിത്ത് ശർമ്മയെയാണ് സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്.

ശ്രീലങ്കയിൽ ജൂലൈ 21 നാണ് ഇന്ത്യയുടെ പരിശീലന മത്സരം. ജൂലൈ 26 നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 3 ന് രണ്ടാം ടെസ്റ്റും, ഓഗസ്റ്റ് 12 നുമാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

ഇന്ത്യൻ ടീം ചുവടെ –
വിരാട് കോ‌ഹ്‌ലി, ശിഖർ ധവാൻ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിൻകെ രഹാനെ, രോഹിത്ത് ശർമ്മ, അഭിനവ് മുകുന്ദ്, വൃദിമാൻ സാഹ, ഹർദ്ദിക് പാണ്ഡ്യ, രവിചന്ദൻ അശ്വിൻ, രവീന്ദർ ജഡേജ, കുൽദീപ് യാദവ്, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ