/indian-express-malayalam/media/media_files/2025/05/02/9bN5M0jxp9n0p6soXq7e.jpg)
Shikhar Dhawan, Sophie Shine Photograph: (Instagram)
Shikhar Dhawan Engagement: ജീവിതത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഇന്ത്യൻ മുൻ ഓപ്പണിങ് ബാറ്റർ ശിഖർ ധവാൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന സോഫി ഷൈനുമായുള്ള ശിഖർ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം ധവാൻ ആരാധകരുമായി പങ്കുവെച്ചത്.
വിവാഹ തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐറിഷ് വംശജയാണ് സോഫി. യുഎഇയിൽ പ്രൊഡക്റ്റ് കൺസൾട്ടന്റായാണ് സോഫി ജോലി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്നസ് നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന യുവതിയാണ് സോഫി ഷൈൻ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മനസിലാകുന്നത്. യാത്രകളേയും സോഫി ഒരുപാട് ഇഷ്ടപ്പെടുന്നു.
കഴിഞ്ഞ വർഷം മെയിൽ ആണ് സോഫിയയുമായി താൻ പ്രണയത്തിലാണ് എന്ന് ധവാൻ പരസ്യമായി പ്രതികരിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ധവാനും സോഫിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു.
Also Read: Virat Kohli ODI: വഡോദരയിലേത് 71ാമത്തെ അവാർഡ്; എല്ലാം അമ്മയ്ക്ക് അയച്ചുകൊടുക്കുമെന്ന് കോഹ്ലി
ധവാന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. എന്റെ പ്രണയം എന്ന ക്യാപ്ഷനോടെയാണ് സോഫിയയുമായുള്ള പ്രണയം ധവാൻ 2025 മെയിൽ പ്രഖ്യാപിച്ചത്. സോഫിയ ഷൈനിനൊപ്പം പലവട്ടം ശിഖർ ധവാൻ പ്രത്യക്ഷപ്പെട്ടിരുന്നു.
Also Read: IND vs NZ: ചെയ്സിങ് കിങ് എന്ന പേര് വെറുതെ വന്നതല്ല; കോഹ്‌ലി കരുത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ
ചാംപ്യൻസ് ട്രോഫി മത്സരത്തിനിടയിൽ ഗ്യാലറിയിലും വിമാനത്താവളത്തിലുമെല്ലാം ഇരുവരേയും ഒരുമിച്ച് കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അപ്പോൾ പ്രതികരിക്കാൻ ധവാനോ സോഫിയ ഷൈനോ തയ്യാറായിരുന്നില്ല.
ആയിഷയുമായുള്ള വിവാഹം 2012ൽ
മെൽബൺ സ്വദേശിയായിരുന്ന ആയിഷ മുഖർജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്നസ് ട്രെയ്നറും കിക്ക് ബോക്സറുമായിരുന്നു ആയിഷ. ആയിഷയുമായി 2008ൽ ധവാൻ പ്രണയത്തിലാവുകയും 2012ൽ ഇരുവരും വിവാഹിതരാവും ചെയ്തു. ധവാനേക്കാൾ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തിൽ ധവാന് ഒരു മകനാണ് ഉള്ളത്.
Also Read: Sanju Samson Video: യുവരാജിന് കീഴിൽ സഞ്ജുവിന്റെ പരിശീലനം; ഈ ലോകകപ്പ് സഞ്ജു തൂക്കുമെന്ന് ഫാൻസ്
2014ൽ ആയിരുന്നു മകൻ സൊരാവറിന്റെ ജനനം.2021 മുതൽ ആണ് ആയിഷയും ധവാനും വേർപിരിഞ്ഞ് കഴിയാൻ ആരംഭിച്ചത്. 2023ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. മകൻ സൊരാവറിന്റെ കസ്റ്റഡിക്കായി ഇരുവരും തമ്മിൽ വലിയ നിയമപോരാട്ടം നടന്നു. ഒടുവിൽ കേസിൽ ധവാൻ പരാജയപ്പെടുകയായിരുന്നു.
Read More: "മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us