വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്‍പ് വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനൊപ്പം സമയം ചിലവഴിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊള്ളാര്‍ഡിനൊപ്പം പോര്‍ട്ട് ഓഫ് സ്പെയിനിലെ കടല്ക്കരയില് എത്തിയത്. ധവാനൊപ്പം ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ എന്നിവരുമുണ്ടായിരുന്നു.
ധവാനും ശ്രേയസും ടാര്സന് ഊഞ്ഞാലില്‍ ആടുന്നതിന്റേയും വെള്ളത്തിലേക്ക് വീഴുന്നതിന്റേയുമൊക്കെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. യുവതാരം ഖലീല്‍ അഹമ്മദും വീഡിയോയിലുണ്ട്. പൊള്ളാര്‍ഡിനേയും കാണാം. കടലില്‍ ചാടുന്നതും തീരത്ത് വിശ്രമിക്കുന്നതുമൊക്കെയായ ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്നാണ്. രണ്ടാം മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. മഴ നിയമം മൂലം 59 റണ്‍സിന് ഇന്ത്യ ജയിക്കുകയായിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
View this post on Instagram
Longtime no sea! #TravelDiaries #VitaminSea #OceanLover #Travelgram #Explore
Read Here: മായാതെ ആ ചിരി, തളരാതെ ഗെയിലാട്ടം; അവസാന ഏകദിനത്തിലും തല്ലിത്തകര്‍ത്ത് ഗെയ്ല്