scorecardresearch
Latest News

ഭാര്യയെയും മക്കളെയും വിമാനത്തിൽ കയറ്റിയില്ല; ശിഖർ ധവാൻ നിയന്ത്രണംവിട്ട് പൊട്ടിത്തെറിച്ചു!

ദുബായ് വിമാനത്താവളത്തിൽ കുടുംബം കാത്തിരിക്കുകയാണ്

ഭാര്യയെയും മക്കളെയും വിമാനത്തിൽ കയറ്റിയില്ല; ശിഖർ ധവാൻ നിയന്ത്രണംവിട്ട് പൊട്ടിത്തെറിച്ചു!

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശിഖർ ധവാനൊപ്പം പോയ കുടുംബത്തെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ഇന്ത്യയിൽനിന്നും ദുബായിലെത്തിയ കുടുംബത്തെ അവിടെനിന്നും ദക്ഷിണാഫ്രിക്കയിലേക്കുളള കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാനാണ് എമിറേറ്റ്സ് എയർലൈൻ അധികൃതർ അനുവദിക്കാതിരുന്നത്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും മറ്റു ചില രേഖകളും കുടുംബത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എമിറേറ്റ്സ് എയർലൈനിന്റെ നടപടി.

വിമാന അധികൃതരുടെ നടപടിയിൽ രോഷം കൊണ്ട ശിഖർ ധവാൻ ട്വിറ്ററിലൂടെ എമിറേറ്റ്സ് എയർലൈനിന്റെ നടപടിയെ വിമർശിച്ചു. ”എമിറേറ്റ്സ് എയർലൈൻ കാണിച്ചത് തികച്ചും അൺപ്രൊഫഷണലാണ്. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദുബായിൽ എനിക്കൊപ്പം എത്തിയ ഭാര്യയെയും മക്കളെയും വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്നു പറഞ്ഞു. മക്കളുടെ ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ പക്കൽ അതുണ്ടായിരുന്നില്ല. ഇപ്പോൾ രേഖകൾക്കായി ദുബായ് വിമാനത്താവളത്തിൽ അവർ കാത്തിരിക്കുകയാണ്. മുംബൈയിൽനിന്നും വിമാനത്തിൽ കയറുന്നതിനു മുൻപേ എന്തുകൊണ്ടാണ് എമിറേറ്റ്സ് അധികൃതർ രേകഖൾ ചോദിക്കാതിരുന്നത്?. എമിറേറ്റ്സിലെ ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവുമില്ലാതെയാണ് മോശമായി ഞങ്ങളോട് പെരുമാറിയത്- ധവാൻ ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റ് താരങ്ങൾക്ക് എമിറേറ്റ്സ് എയർലൈൻ ഉദ്യോഗസ്ഥരിൽനിന്നും മോശം അനുഭവം ഉണ്ടാകുന്നത് ഇതാദ്യമായല്ല. നേരത്തെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേവ്സണിനും മോശം അനുഭവം ഉണ്ടായിരുന്നു.

ജനുവരി 5 മുതൽ ഫെബ്രുവരി 24 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ് മൽസരങ്ങളും 6 ഏകദിനങ്ങളും 3 ടിട്വന്റി മൽസരങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ കളിക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shikhar dhawan lashes out at emirates airline for not allowing his family to board flight to south africa