scorecardresearch
Latest News

നായകന്റെ വെല്ലുവിളി ഏറ്റെടുത്ത് ശിഖര്‍ ധവാന്‍; ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ വിരാട് പങ്കുവെച്ചിരുന്നു.

നായകന്റെ വെല്ലുവിളി ഏറ്റെടുത്ത് ശിഖര്‍ ധവാന്‍; ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഡാന്‍സ് കളിച്ചു കെണ്ടായിരുന്നു ശിഖര്‍ ധവാന്‍ നായകന്റെ വെല്ലുവിളിയെ സ്വീകരിച്ചത്. ധവാന്റേയും കോഹ്ലിയുടേയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂറിസ്റ്ററിന്റെ പ്രചരണാര്‍ത്ഥം ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ വിരാട് പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ വീഡിയോയിലൂടെ വിരാട് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ധവാന്‍ തന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shikhar dhawan accepts virats dance challenge